• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെയ്ഫ് അലിഖാന്റെ തുറന്നുപറച്ചില്‍..... 25 വര്‍ഷം മുമ്പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടു!!

cmsvideo
  മീ ടൂ വെളിപ്പെടുത്തലുമായി സെയ്ഫ് അലിഖാൻ | OneIndia Malayalam

  മുംബൈ: ബോളിവുഡിലെ മീ ടു ക്യാമ്പയിനിന് പുതിയ മാനം നല്‍കി സൂപ്പര്‍ താരം സെയ്ഫ് അലിഖാന്‍. താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ബോളിവുഡില്‍ നടിമാര്‍ മാത്രമല്ല അറിയപ്പെടുന്ന താരങ്ങള്‍ പോലും പീഡനത്തിനിരയാവുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സെയ്ഫിന്റേത്. അതേസമയം ആരോപണങ്ങള്‍ പുറത്തുപറയാന്‍ ധൈര്യം കാണിച്ച നടിമാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സെയ്ഫിന്റെ ആരോപണങ്ങള്‍ ബോളിവുഡിനെ ബാധിക്കുമെന്ന് ഉറപ്പാണ്.

  അതേസമയം മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രമുഖ സംവിധായിക നിഷ്ത ജെയിനാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. രാജ്യത്ത് അറിയപ്പെടുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് വിനോദ് ദുവ. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

  25 വര്‍ഷം മുമ്പ്....

  25 വര്‍ഷം മുമ്പ്....

  പീഡിപ്പിക്കപ്പെട്ടവരുടെ വേദന എനിക്ക് നന്നായി അറിയുമെന്ന് സെയ്ഫ് പറയുന്നു. 25 വര്‍ഷം മുമ്പ് ഞാനും പീഡനം ഏറ്റുവാങ്ങിയിട്ടുണ്ട്. ലൈംഗികമായ പീഡനമല്ല അത്. പക്ഷേ മോശമായ പീഡനമാണ് എനിക്ക് നേരിട്ടത്. ഒരു നടനെന്ന നിലയില്‍ എനിക്കേറ്റ അപമാനമാണത്. ഇന്നും അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. അപ്പോള്‍ നടിമാര്‍ക്കുണ്ടാകുന്ന അപമാനം ഊഹിക്കാവുന്നതേയുള്ളൂ.

   മറ്റുള്ളവരുടെ വേദന അറിയുന്നില്ല

  മറ്റുള്ളവരുടെ വേദന അറിയുന്നില്ല

  സ്ത്രീകള്‍ പല കാര്യങ്ങളും തുറന്നുപറയുമ്പോള്‍ ആളുകള്‍ അത് മനസ്സിലാക്കുന്നില്ല. പരസ്പരം മനസ്സിലാക്കാനുള്ള ഒരു അവസ്ഥ ആര്‍ക്കുമില്ലാതായിരിക്കുകയാണ്. പീഡിപ്പിക്കപ്പെട്ടവര്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് ചിന്തിക്കാനേ സാധിക്കുന്നില്ല. എന്റെ അവസ്ഥ ആരും ചിന്തിക്കണമെന്ന് കരുതുന്നില്ല. ഇന്ന് അത് പ്രസക്തവുമല്ല. നമുക്ക് ആ സ്ത്രീകളെ കുറിച്ച് സംസാരിക്കാം, അവര്‍ക്ക് വേണ്ടി പോരാടാമെന്നും സെയ്ഫ് പറഞ്ഞു.

   അവര്‍ക്ക് നീതി ലഭിക്കണം

  അവര്‍ക്ക് നീതി ലഭിക്കണം

  പഴയ കേസുകളാണെങ്കില്‍ ആരോപണവിധേയര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. പല കമ്പനികളും കുറ്റക്കാരെ പുറത്താക്കി കഴിഞ്ഞു. അത് മറ്റുള്ളവര്‍ക്കും പാഠമാക്കാവുന്നതാണ്. ബോളിവുഡില്‍ പല സംവിധായകരെയും ആരോപണങ്ങളെ തുടര്‍ന്ന് ഒഴിവാക്കി. ഇത്തരം ക്രിമിനലുകള്‍ എപ്പോഴാണെങ്കിലും ശിക്ഷപ്പെടണം. അതേസമയം തന്റെ സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ സാജിദ് ഖാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന കാര്യം അറിയില്ലെന്നും സെയ്ഫ് പറഞ്ഞു. എന്റെ കണ്‍മുന്നില്‍ വെച്ച് അങ്ങനൊരു കാര്യം സംഭവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും സാജിദിനൊപ്പം സഹകരിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

   വിനോദ് ദുവയും കുടുങ്ങി

  വിനോദ് ദുവയും കുടുങ്ങി

  1989ല്‍ ജോലിയുടെ അഭിമുഖത്തിന് പോയപ്പോഴാണ് തനിക്ക് മോശം അനുഭവം വിനോദ് ദുവയില്‍ നിന്ന് ഉണ്ടായതെന്ന് സംവിധായിക നിഷിത ജെയിന്‍ പറയുന്നു. ദുവ തന്നോട് അശ്ലീല തമാശയാണ് വന്നപ്പോള്‍ തന്നെ പറഞ്ഞത്. അത് തന്നെ അസ്വസ്ഥമാക്കുന്നതായിരുന്നു. പിന്നീട് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും ദുവ തന്നോട് മോശമായി പെരുമാറിയെന്നും നിഷിത പറയുന്നു. ഇക്കാര്യങ്ങളൊക്കെ ഇപ്പോഴാണ് തുറന്നുപറയാന്‍ അവസരമൊരുങ്ങിയതെന്നും അവര്‍ പറഞ്ഞു.

   പാര്‍ക്കിങ് ഏരിയയില്‍....

  പാര്‍ക്കിങ് ഏരിയയില്‍....

  ഒരു ദിവസം രാത്രി പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ അവിടെ വിനോദ് ദുവയുണ്ടായിരുന്നു. എന്നോട് സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ദുവയുടെ കാറില്‍ കയറാന്‍ പറഞ്ഞു. കാറില്‍ കയറിയ ഉടനെ അയാള്‍ നാവു കൊണ്ട് എന്റെ മുഖത്തെല്ലാം തടവാന്‍ ആരംഭിച്ചു. ഭയന്നുപോയ ഞാന്‍ ഒരുവിധത്തില്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നും, ഒരു ഭയത്തോടെ മാത്രമേ അത് ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂവെന്നും അവര്‍ പറയുന്നു.

  ഭൂഷണ്‍ കുമാറിനെതിരെ മീ ടു വെളിപ്പെടുത്തല്‍... അവസരം നല്‍കാന്‍ കിടക്ക പങ്കിടാന്‍ പറഞ്ഞെന്ന് നടി

  സഹസംവിധായകയുടെ മീ ടൂ വെളിപ്പെടുത്തൽ, 'ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ' എന്ന്

  English summary
  meetoo saif ali khan joins
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X