കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മുന്നറിയിപ്പായി സോണിയയ്ക്ക് പിന്നിൽ അണിനിരന്ന് പ്രതിപക്ഷം! വിട്ട് നിന്ന് മൂന്ന് പ്രമുഖർ!

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിലും ഒഡിഷയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തവേ ദില്ലിയില്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം.

കേന്ദ്രത്തിന് എതിരെ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. അതേസമയം ബിഎസ്പിയുടെ മായാവതി അടക്കമുളളവര്‍ വിട്ട് നിന്നത് കോണ്‍ഗ്രസിന് കല്ലുകടിയായി.

മെഗാ പ്രതിപക്ഷ യോഗം

മെഗാ പ്രതിപക്ഷ യോഗം

കൊവിഡ് പ്രതിരോധം, കുടിയേറ്റ തൊഴിലാളി പ്രശ്‌നം, കേന്ദ്ര പാക്കേജ് തുടങ്ങി നിരവധി വിഷയങ്ങളാണ് ഓണ്‍ലൈനായി ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ചര്‍ച്ചയായത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മമത ബാനര്‍ജി, ശിവസേനയില്‍ നിന്ന് ഉദ്ധവ് താക്കറെ, ഡിഎംകെയില്‍ നിന്ന് എംകെ സ്റ്റാലിന്‍, എന്‍സിപിയില്‍ നിന്ന് ശരദ് പവാര്‍, സിപിഎമ്മില്‍ സിന്ന് സീതാറാം യെച്ചൂരി, സിപിഐയില്‍ നിന്ന് ഡി രാജ, ജെഎംഎമ്മില്‍ നിന്ന് ഹേമന്ദ് സോറന്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ സോണിയാ ഗാന്ധി ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യപരമാണെന്ന് തോന്നിക്കുക പോലും ചെയ്യുന്നില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. സര്‍ക്കാരിന് രാജ്യത്തെ പാവപ്പെട്ടവരോട് യാതൊരു വിധത്തിലുളള അനുകമ്പയും ഇല്ല. പ്രധാനമന്ത്രിയുടെ കൊവിഡ് പാക്കേജ് ക്രൂരമായ തമാശ ആണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

അധികാരം കേന്ദ്രീകരിക്കപ്പെട്ടു

അധികാരം കേന്ദ്രീകരിക്കപ്പെട്ടു

പൊതുമേഖലാ യൂണിറ്റുകളുടെ വില്‍പന അടക്കമുളള വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ് എന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയുടെ പ്രധാനപ്പെട്ട ഘടകമായ ഫെഡലറിസത്തെ കുറിച്ച് പ്രധാനമന്ത്രി മറന്ന് പോയിരിക്കുന്നു.

സര്‍ക്കാരിന് ഒരു പദ്ധതിയും ഇല്ല

സര്‍ക്കാരിന് ഒരു പദ്ധതിയും ഇല്ല

പാര്‍ലമെന്റോ പാര്‍ലമെന്ററി കാര്യ സമിതികളോ എന്ന് വിളിച്ച് ചേര്‍ക്കാനാവും എന്നതില്‍ ഒരു സൂചനയും ഇല്ല. ലോക്ക്ഡൗണ്‍ എങ്ങനെ അവസാനിപ്പിക്കണം എന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഒരു പദ്ധതിയും ഇല്ല. ഏറ്റവും അടിത്തട്ടിലുളള രാജ്യത്തെ കുടിയേറ്റ തൊഴിലാളികളും മറ്റ് 13 കോടി കുടുംബങ്ങളും ക്രൂരമായി അവഗണിക്കപ്പെട്ടിരിക്കുകയാണ് എന്നും സോണിയ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ക്ഷീണം

കോണ്‍ഗ്രസിന് ക്ഷീണം

പ്രതിപക്ഷ പാര്‍ട്ടികളെ അണി നിരത്തിയപ്പോള്‍ മായാവതിയും അഖിലേഷ് യാദവും വിട്ട് നിന്നത് കോണ്‍ഗ്രസിന് ക്ഷീണമായി. എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസ് ക്ഷണം അയച്ചിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ കടുത്ത എതിരാളികളായ ഇവര്‍ വിട്ട് നില്‍ക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആംദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിലേക്ക് ക്ഷണിച്ചിരുന്നുമില്ല.

English summary
Mega opposition meet slams modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X