കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും വൈദ്യുതിയും വിദ്യാഭ്യാസവും.... കശ്മീരില്‍ നയം വ്യക്തമാക്കി പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി വിദ്യാഭ്യാസ പദ്ധതികളും ആരോഗ്യ രക്ഷാ പദ്ധതികളുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ കശ്മീരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മോദിയുടെ സന്ദര്‍ശന വേളയിലാണ് ഇക്കാര്യം പുരത്തുവിട്ടത്. അതേസമയം രണ്ട് എയിംസ് ഇന്റസ്റ്റിറ്റിയൂട്ടുകള്‍ക്കും അദ്ദേഹം സംസ്ഥാനത്ത് തറക്കല്ലിട്ടു. ലഡാക് യൂനിവേഴ്‌സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതേസമയം ഊര്‍ജപദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ റൂസ പദ്ധതി പ്രകാരം നിരവധി ഡിജിറ്റല്‍ പദ്ധതികളും പ്രധാനമന്ത്രി ആരംഭിച്ചിട്ടുണ്ട്.

1

ചെനാബ് നദിയില്‍ 1640 മീറ്റര്‍ നീളം ഇരട്ടപ്പാതയ്ക്ക് മോദി തറക്കല്ലിട്ടു. സജ്‌വാവള്‍, ഇന്ദ്രി പട്ടിയാന്‍ എന്നീ മേഖലകളിലേക്കുള്ള എളുപ്പ വഴിയാണ് ഇത്. നിലവില്‍ ഇവിടെയെത്താന്‍ 47 കിലോ മീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ ഈ പാത പൂര്‍ത്തിയാകുന്നതോടെ അഞ്ച് കിലോ മീറ്ററായി ചുരുങ്ങും. അതതേസമയം സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് കരുതുന്നത്. കശ്മീര്‍ താഴ്‌വരയില്‍ ബിജെപിക്ക് വര്‍ധിച്ച് വരുന്ന പിന്തുണയും ഇവിടെ നിരന്തരം വികസന പദ്ധതി തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ രംഗത്തെ വളര്‍ച്ചയും ബിജെപി സംസ്ഥാനത്തിന് നേടിക്കൊടുത്തതാണ്. കശ്മീരിലെ എല്ലാ സീറ്റും തൂത്തുവാരുകയെന്ന് ബിജെപിയുടെ നയം ഇതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ പാര്‍ട്ടി വിട്ടു.... രാജി സന്നദ്ധതയുമായി ആറ് എംഎല്‍എമാര്‍ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ പാര്‍ട്ടി വിട്ടു.... രാജി സന്നദ്ധതയുമായി ആറ് എംഎല്‍എമാര്‍

അമിത് ഷാക്ക് പിന്നാലെ യോഗിക്കും പണി കൊടുത്ത് ബംഗാള്‍; ഇത് മമത സ്റ്റൈല്‍!! ആര്‍ക്കും വരാം...അമിത് ഷാക്ക് പിന്നാലെ യോഗിക്കും പണി കൊടുത്ത് ബംഗാള്‍; ഇത് മമത സ്റ്റൈല്‍!! ആര്‍ക്കും വരാം...

English summary
mega push for education as modi visits kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X