കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം; കശ്മീർ സന്ദർശിക്കരുതെന്ന് തഥാഗത് റോയ്!!

  • By Desk
Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രണത്തില്‍ 44 സിആര്‍പിഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതോടെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. സിആര്‍പിഫ് വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ധര്‍ കാശ്മീരിയായതിനാല്‍ കാശ്മീര്‍ ജനത്തിനെതിരെ തിരിഞ്ഞിരിക്കയാണ് ഒരു കൂട്ടം ആളുകള്‍. കാശ്മീരികളെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും നിരവധി പേരാണ് കാശ്മീരികളെ ആള്‍ക്കൂട്ട ആക്രണത്തിനിരയാക്കുന്നത്.

<strong>ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!</strong>ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!

ഇതിനിടെയാണ് മേഘാലയ ഗവര്‍ണര്‍ ടതാഗട റോയി കാശ്മീരി ജനതയെ ബഹിഷ്‌കരിക്കണമെന്നും അവരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളൊന്നും തന്നെ വാങ്ങരുതെന്നും കാശ്മീരിയായുള്ളതെന്തും ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ഒപ്പം ആരും തന്നെ കാശ്മീര്‍ സന്ദര്‍ശിക്കരുതെന്നും ഗവര്‍ണര്‍ പറയുന്നു. ട്വിറ്ററിലാണ് റോയി ഇക്കാര്യം പങ്കുവെച്ചത്.

Tathagata Roy

റിട്ടയേര്‍ഡ് കേണലിന്റെ അപേക്ഷ, കാശ്മീര്‍ സന്ദര്‍ശിക്കരുത്, അടുത്ത രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്കുള്ള പോകരുത്. കാശ്മീരില്‍ നിര്‍മിക്കുന്നതൊന്നും വാങ്ങരുത്, കാശ്മീരിന്‍റേതായുള്ളതെല്ലാം ബഹിഷ്‌കരിക്കണം എന്നാണ് ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ചത്. ഇതേ തുടര്‍ന്ന് തന്‍റേത് അക്രമരഹിതമായ നിര്‍ദ്ദേശമാണെന്ന് പറഞ്ഞ് റോയി ട്വിറ്ററില്‍ മറ്റൊരു കുറിപ്പും പങ്കുവച്ചു.

സമാനമായി ശിവസേന വ്ക്താവായ മനിഷ കായന്‍ദെയും ഇന്ത്യക്കാരും ടൂര്‍ ഓപ്പറേറ്റേഴ്‌സും കാശ്മീര്‍ ടൂറിസത്തെ രണ്ട് വര്‍ഷത്തേക്ക് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ ഭടനമാര്‍ക്ക് നേരെ കല്ലെറിയുന്ന കാശ്മീരികളുടെ സാമ്പത്തിക സ്രോതസ് വിനോദസഞ്ചാരമാണെന്നും അത് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കാശ്മീരികള്‍ക്കുനേരെയുള്ള ആള്‍കൂട്ട ആക്രമത്തില്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Megalaya Governor Tathagata Roy asked the public to boycott everything as Kashmiri on the back drop of Pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X