ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ട: അത് അന്ത്യത്തിന് വഴി ഒരുക്കും, ഹൈക്കോടതി ജഡ്ജി
Recommended Video

ഗുവാഹട്ടി: ഹിന്ദുരാഷ്ട്ര വാദം ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ട് മേഘാലയ ഹൈക്കോടതി ജഡ്ജി സുധീപ് രഞ്ജന്‍ സെന്‍.ഇന്ത്യയെ മറ്റോരു മുസ്ലീം രാഷ്ട്‌രമാക്കാന്‍ ആരെയും അനുവദിക്കില്ല എന്നാണ് സെന്‍ പരാര്‍ശിച്ചത്.1947 ലെ ഇന്ത്യ വിഭജനത്തിനമ് ശേഷം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല എന്നായിരുന്നു രഞ്ജന്‍ സെന്‍ പറഞ്ഞത്. ഒരു പടി കൂടി കടന്ന്, പ്രധാനമന്ത്രിയും മറ്റ് പാര്‍ലമെന്റേറിയന്‍മാരും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുന്നതില്‍ നിന്നും തടയണമെന്നും ജസ്റ്റിസ് പറയുന്നു.
നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസണ്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട്് ഹര്‍ജി കേള്‍ക്കുന്നതിനിടെയാണ് ജഡ്ജിയുടെ പരാമര്‍ശം. ആസാമില്‍ വര്‍ധിച്ചുവരുന്ന ബംഗ്ലാദേശി കുടിയേറ്റത്തെ ചെറുക്കാന്‍ 1985ല്‍ വന്ന ആസാം അക്കോഡില്‍ നിയമപരമല്ലാതെ കുടിയേറി വരുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിരുന്നു. എന്‍ആര്‍സിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. അതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആണ് സെന്നിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

വിദേശികള്‍ ഇന്ത്യന്‍ പൗരത്വം നേടി യഥാര്‍ഥ ഇന്ത്യക്കാര്‍ പുറത്താക്കുന്നത് തികച്ചും വേദനാജനകമാണ്.ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ലോകത്തിനും അത് അന്ത്യദിനത്തിന് വഴി വെക്കുന്നതാണ്.മതപരമായി വിഭജിക്കപ്പെട്ടയുടന്‍ പാക്കി്‌സ്താന്‍ മുസ്‌ളീം രാഷ്ട്രമായി പ്രഖ്യാപിച്ചു,എന്നാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചില്ലെന്നും ഇന്ത്യ ഇന്നും മതനിരപേക്ഷ രാജ്യമായി തുടരുന്നുവെന്നും സുധീപ് രഞ്ജന്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അതിന്റെ തീവ്രത ഉള്‍ക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് പറയുന്നു.ജഡ്ജിയുടെ പ്രസ്താവന വിവാദമായതോടെ സമൂഹത്തിലെ നാനാതുറയില്‍ നിന്നും രൂക്ഷമായ ഭാഷയിലാണ് പ്രതികരണം ഉണ്ടാകുന്നത്.പ്രസ്താവന തികച്ചും അസ്വസ്തത ഉണ്ടാക്കുന്നതാണെന്നാണ് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി പറഞ്ഞത്.വിധി എല്ലാ അര്‍ത്ഥത്തിലും ഞെട്ടിപ്പിച്ചുവെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
ഡിസംബര്‍ 10 ന് സെന്‍ പ്രധാനമന്ത്രിയോടും,ആഭ്യന്തരമന്ത്രിയോടും നിയമമന്ത്രിയോടും പാക്കിസ്ഥാന്‍,ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങലിലുള്ള ഹിന്ദു, ബുദ്ധ,സിഖ്, ക്രിസ്ത്യന്‍, പാര്‍സീസ് ,ജെയ്ന്‍, കാസിസ്, ഗാരോസ് എന്നിവര്‍ക്ക് പൗരത്വം സ്വീകരിക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീം സഹോദരി സഹോദരന്മാര്‍ക്ക് താന്‍ എതിരല്ലെന്നും ജഡ്ജി പറഞ്ഞിരുന്നു.












Click it and Unblock the Notifications