Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഗോവ, ഇപ്പോള്‍ മേഘാലയ... ലക്ഷ്യം ബിജെപിയെ സഹായിക്കല്‍; തൃണമൂലിനെ കടന്നാക്രമിച്ച് രാഹുല്‍

ഗോവ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ തോതില്‍ പണം ചെലവാക്കി. ഇതെല്ലാം ബി ജെ പിയെ ആണ് സഹായിച്ചത്

rahul gandhi

ഷില്ലോംഗ്: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബി ജെ പിയെ സഹായിക്കെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും തൃണമൂല്‍ ഇത് തന്നെയാണ് ചെയ്തതെന്നും ബി ജെ പിയെ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

തൃണമൂലിന്റെ ചരിത്രം നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളും കുംഭകോണങ്ങളും നമ്മുടെ മുന്നിലുണ്ട്. തൃണമൂല്‍ ഗോവ തെരഞ്ഞെടുപ്പില്‍ വന്‍ തുക ചെലവഴിച്ചിരുന്നു. ബി ജെ പിയെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. മേഘാലയയിലും തൃണമൂല്‍ കോണ്‍ഗ്രസ് അത് തന്നെയാണ് നടപ്പാക്കാന്‍ പോകുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

ബി ജെ പിയെ ശക്തിപ്പെടുത്തുകയും അവരെ അധികാരത്തില്‍ എത്തിക്കുകയും ചെയ്യുക തൃണമൂല്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന ഭാവമാണ്. അവര്‍ക്ക് ആരെയും ബഹുമാനമില്ല. മേഘാലയയുടെ ഭാഷയും സംസ്‌കാരവും ചരിത്രവും തകര്‍ക്കാന്‍ ബി ജെ പിയെ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി ഉത്തരം നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. അദാനിയും മോദിയും ഒരുമിച്ച് ഇരിക്കുന്ന ചിത്രവും ഞാന്‍ കാണിച്ചു, ഒന്നിലും പ്രധാനമന്ത്രിക്ക് മറുപടിയില്ല എന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ തന്റെ പ്രസംഗം എവിടേയും കാണിക്കില്ല എന്നും എന്നാല്‍ മോദി പ്രസംഗിക്കുമ്പോള്‍ അത് ചാനലുകളില്‍ ഉടനീളം കാണാമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയും ആര്‍ എസ് എസും കാരണമാണ് താന്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ നിര്‍ബന്ധിതനായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഏകദേശം 4,000 കിലോമീറ്റര്‍ ഞങ്ങള്‍ നടന്നു. പാാര്‍ലമെന്റ്, മാധ്യമങ്ങള്‍, ബ്യൂറോക്രസി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജുഡീഷ്യറി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബിജെപി പിടിച്ചെടുത്തതിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

rahul

60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 27 ന് ആണ് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ മുന്‍ ആഭ്യന്തരമന്ത്രിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ 59 സീറ്റുകളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+