കേന്ദ്രത്തെ തള്ളി ബിജെപി നേതാവ്...!!! ബിജെപി നിരോധിച്ചാലും അധികാരത്തിലേറിയാല്‍ ബീഫ് നല്‍കും..!!!
ഷില്ലോങ്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത് കൗതുകരമാണ്. കേന്ദ്രം നിരോധിച്ചാലും അധികാരത്തിലെത്തിയാല്‍ നല്ല ബീഫ് ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് മേഘാലയയിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മറാക് വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാല്‍ ബീഫ് ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്നും ബെര്‍ണാര്‍ഡ് മറാക് ഉറപ്പ് നല്കുന്നു.

നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാനമായ മേഘാലയയില്‍ അധികാരം പിടിക്കാനുള്ള ശ്രമമാണ് സംസ്ഥാന ബിജെപി നടത്തുന്നത്. മേഘാലയിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ ഉള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബീഫ് നിരോധനം നടപ്പാക്കുന്നതിലൂടെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബിജെപി കരുതുന്നു. ഭൂരിപക്ഷം ക്രിസ്താനികളുള്ള മേഘാലയയില്‍ ബീഫ് നിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന ബിജെപി കരുതുന്നു. പാര്‍ട്ടിയുടെ നേതാവ് തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് നേരെ രംഗത്ത് വന്നിരിക്കുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications