കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തലവേദനയായി പൗരത്വ ബില്‍; രാജ്യസഭയില്‍ ബില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് എംഎല്‍എ

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യസഭയില്‍ ബില്‍ പാസായാല്‍ ബിജെപി വിടുമെന്ന് എംഎല്‍എ | Oneindia Malayalam

ഷില്ലോംഗ്: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില് പാസായാല്‍ പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎഎല്‍എ. മേഘാലയില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എയായ സന്‍ബോര്‍ ഷുല്ലെയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമ മോദിക്ക് ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷുല്ലെ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷുല്ലൈ. വന്‍ ജനപങ്കാളിത്തമുണ്ടായിരുന്ന റാലിയില്‍ മുന്‍ കേന്ദ്രമന്ത്രി പോല്‍ ലിംഗ്ദോയും പങ്കെടുത്തു. ബില്ലില്‍ ആശങ്ക പ്രടിപ്പിച്ച് മേഘാലയ നിയമസഭ നേരത്ത് പ്രമേയം പാസാക്കിയിരുന്നു.

BJP

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ബിജെപി സഖ്യകക്ഷികളും നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ ഭാഗമായിരുന്നു അസം ഗണ പരിഷത്ത് മുന്നണി വിട്ടുപോകുകുയം ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപിക്കുള്ളിലും ബില്ലിനെതിരെ എതിര്‍പ്പ് രൂക്ഷമാവുന്നത്.

English summary
Meghalaya BJP Legislator Threatens To Quit Party Over Citizenship Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X