കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാം

Google Oneindia Malayalam News

ദില്ലി: സാധാരണ ബീഫിനെതിരാണ് ബിജെപി. വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണിതെന്നാണ് അവരുടെ വാദം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബീഫിന്റെയും പശുവിന്റെയും പേരിലുള്ള തല്ലിക്കൊലകളും നടക്കുന്നുണ്ട്. കന്നുകാലി കടത്ത് എന്ന പേരിലുള്ള അക്രമവും ഗോ സംരക്ഷണം എന്ന പേരിലുള്ള മര്‍ദ്ദനങ്ങളും ഉത്തരേന്ത്യയില്‍ ദിനേനയെന്നോണം വാര്‍ത്തയാണ്.

എന്നാല്‍ എല്ലാ ബിജെപി-ആര്‍എസ്എസ് നേതാക്കളെയും അമ്പരപ്പിച്ചിരിക്കുയാണ് ബിജെപി മന്ത്രി സന്‍ബോര്‍ ഷുല്ലായ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ ബീഫ് കഴിക്കണം എന്നാണ്. മന്ത്രി ഇത് പരസ്യമായി പറയുകയും ചെയ്തു. വിശദീകരിക്കാം...

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടുകേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു

1

മേഘാലയ സര്‍ക്കാരിലെ ബിജെപി മന്ത്രിയാണ് സന്‍ബോര്‍ ഷുല്ലായ്. ബീഫ് ആണ് കൂടുതല്‍ കഴിക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ചിക്കനും മട്ടനും മീനുമെല്ലാം കുറയ്ക്കാമെന്നും ഷുല്ലായ് വിശദീകരിക്കുന്നു. ഇത്തരത്തില്‍ പറഞ്ഞാല്‍ പ്രശ്‌നമാകില്ലേ എന്ന് ചോദിക്കുന്നവരോട് ഷുല്ലായിക്ക് മറുപടിയുണ്ട്. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ഇഷ്മുള്ളത് കഴിക്കാമെന്നും മന്ത്രി പറഞ്ഞു.

2

മേഘാലയയില്‍ കഴിഞ്ഞാഴ്ചയാണ് സന്‍ബോര്‍ ഷുല്ലായ് ക്യാബിനറ്റ് മന്ത്രിയായി അധികാരമേറ്റത്. ജനങ്ങള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാനത് പ്രോല്‍സാഹിപ്പിക്കും. കാരണം, ജനങ്ങള്‍ കൂടുതലായി ബീഫ് കഴിക്കാന്‍ തുടങ്ങിയാല്‍ ബിജെപി ബീഫ് നിരോധിക്കുമെന്ന ധാരണ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

3

മേഘാലയയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഷുല്ലായ് എന്നതും ശ്രദ്ധേയമാണ്. കന്നുകാലികളെ മേഘാലയയിലേക്ക് എത്തിക്കുന്നതിന് തടസമില്ലാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുമായി സംസാരിക്കാനുള്ള ഒരുക്കത്തിലാണ് ഷുല്ലായ്. അസമില്‍ പുതിയ പശു സംരക്ഷണ നിയമം നടപ്പാക്കി വരികയാണ്.

4

അസം-മേഘാലയ അതിര്‍ത്തി തര്‍ക്കം ഏറെ പഴക്കമുള്ളതാണ്. ഇക്കാര്യത്തില്‍ അസമിലുള്ളവരെ കുറ്റപ്പെടുത്തിയാണ് മന്ത്രി ഷുല്ലായ് സംസാരിച്ചത്. അതിര്‍ത്തിയിലെ ജനങ്ങളെ അസമിലുള്ളവര്‍ പീഡിപ്പിക്കുന്നുണ്ട്. അത് അവസാനിപ്പിക്കണം. ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. തങ്ങളുടെ സംസ്ഥാനത്തുള്ളവരെ പീഡിപ്പിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

5

താന്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയല്ല. ചര്‍ച്ചയുടെ വഴിയാണ് സ്വീകരിക്കുന്നത്. അസം പോലീസുമായി മേഘാലയ പോലീസ് ചര്‍ച്ച ചെയ്ത് പരിഹാരം കാണും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. അസം-മിസോറാം അതിര്‍ത്തിയിലെ വിഷയവും മന്ത്രി സൂചിപ്പിച്ചു. മിസോറാം പോലീസ് പൗരന്‍മാരെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു. മേഘാലയ പോലീസ് മറിച്ചാണെന്നും മന്ത്രി പറഞ്ഞു.

6

മേഘാലയ അതിര്‍ത്തി വിഷയത്തില്‍ പോലീസ് പിന്നിലേക്ക് നില്‍ക്കുന്നതാണ് കാണുന്നത്. ഇത് ശരിയല്ല. ശത്രുക്കള്‍ നിങ്ങളുടെ വീട്ടില്‍ കയറി മക്കളെയും ഭാര്യയെയും ആക്രമിച്ചാല്‍ നിങ്ങള്‍ പ്രതിരോധിക്കില്ലേ. അതേ രീതി തന്നെ അതിര്‍ത്തിയിലും സ്വീകരിക്കണം. സംസ്ഥാന അതിര്‍ത്തിയില്‍ കടന്ന് ആരെയും അതിക്രമം നടത്താന്‍ അനുവദിക്കരുതെന്നും മന്ത്രി ഷില്ലോയ് പറഞ്ഞു.

7

എത്രകാലമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു. എല്ലാ പാര്‍ട്ടികളും പ്രരിഹരിക്കുമെന്ന പകടന പത്രികയില്‍ പ്രഖ്യാപനങ്ങള്‍ നടത്തി. എന്നാല്‍ അഞ്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നം അതേ പടി തുടരുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രശ്‌നം എന്താണ് എന്ന് പഠിക്കാനും പരിഹാരം കാണാനുമുള്ള ശ്രമത്തിലാണ് മേഘാലയ സര്‍ക്കാര്‍ എന്നും മന്ത്രി ഷുല്ലായ് പറഞ്ഞു.

8

ബിജെപി നേതൃത്വം ഇതുവരെ സ്വീകിരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് ഷുല്ലായുടെ എല്ലാ പ്രതികരണങ്ങളും. അയല്‍ സംസ്ഥാനമായ അസം ഭരിക്കുന്നതും ബിജെപിയാണ്. അസം-മിസോറാം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. അമിത് ഷാ ഉള്‍പ്പെടെ ഇടപെട്ടാണ് വിഷയത്തില്‍ താല്‍ക്കാലിക പരിഹാരം കണ്ടിരിക്കുന്നത്. ഇതിനിടെയാണ് മേഘാലയ മന്ത്രിയുടെ പുതിയ പ്രതികരണങ്ങള്‍.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Meghalaya BJP Minister Sanbor Shullai says Eat more Beef than Chicken, Mutton and Fish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X