ഞാന്‍ ബിജെപിക്കാരനാണ്, ബീഫ് കഴിക്കാറുണ്ട്.. അതിലെന്താണ് പ്രശ്‌നം?; ബിജെപി മേഘാലയ പ്രസിഡന്റ്
ഫെബ്രുവരി 27 ന് ആണ് മേഘാലയയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്

ഷില്ലോംഗ്: ബി ജെ പിക്കാരനാണ് എന്നതിനാല്‍ ബീഫ് കഴിക്കുന്നതില്‍ തെറ്റില്ല എന്ന് മേഘാലയ ബി ജെ പി സംല്ഥാന പ്രസിഡന്റ് ഏണസ്റ്റ് മാവ്രി. ബീഫ് കഴിക്കുന്നതിന് ബി ജെ പി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും താന്‍ ബീഫ് കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ ഒരു പ്രശ്‌നവുമില്ല എന്നും ഏണസ്റ്റ് മാവ്രി വ്യക്തമാക്കി.
മേഘാലയ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം ഒരു പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടില്ല എന്നും ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ ഏണസ്റ്റ് മാവ്രി പറഞ്ഞു.

മേഘാലയ ബിജെപിക്കൊപ്പം
മേഘാലയയിലെ ജനങ്ങള്‍ ഇത്തവണ ബി ജെ പിക്കൊപ്പമാണെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അക്കാര്യം മാര്‍ച്ച് രണ്ടിന് മറ്റുള്ളവര്‍ക്ക് എല്ലാം വ്യക്തമാകും എന്നും ഏണസ്റ്റ് മാവ്രി അവകാശപ്പെട്ടു. മേഘാലയയില്‍ വലിയ ഒരു വിഭാഗം പേരും ക്രിസ്തുമതം ആണ് പിന്തുടരുന്നത്.

ബീഫ് കഴിക്കാം
അതിനാല്‍ മേഘാലയയിലെ ജനങ്ങള്‍ ബി ജെ പിയുടെ ബീഫ് നിരോധനം, സി എ എ എന്നീ നിലപാടുകള്‍ അംഗീകരിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. ഇതിനായിരുന്നു താന്‍ ബീഫ് കഴിക്കാറുണ്ട് എന്നും അതില്‍ ബി ജെ പിയില്‍ നിയന്ത്രണമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയത്.

അഴിമതിക്കാരെ വേണ്ട
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഏണസ്റ്റ് മാവ്രി പറഞ്ഞു. ഇത്തവണ സംസ്ഥാനത്തെ 60 സീറ്റുകളിലേക്കും ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അഴിമതി തൊട്ടു തീണ്ടാത്ത പാര്‍ട്ടികളെ തേടി സഖ്യം രൂപീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം സഖ്യം
ബി ജെ പിക്ക് അഴിമതിയോട് സഹിഷ്ണുത കാണിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി വലിയ തോതിലുള്ള അഴിമതിയാണ് നടത്തിയത്. ഞങ്ങള്‍ സമര്‍പ്പിച്ച നിരവധി വിവരാവകാശ അപേക്ഷകളിലൂടെ, നിലവിലെ ഭരണത്തിന് കീഴില്‍ മേഘാലയയില്‍ എത്രത്തോളം അഴിമതി നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും ഇത് സംബന്ധിച്ച എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications