അടികൂടുന്ന രാഷ്ട്രീയക്കാര്‍ നോക്കണം മേഘാലയിലേക്ക്, ദേ മുഖ്യമന്ത്രി പാടുന്നു, കൂടെ പ്രതിപക്ഷ നേതാവും
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിരിക്കും ഇങ്ങനെ ഒരു സംഭവം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പാടുക. മേഘാലയയില്‍ അതാണ് സംഭവിച്ചത്
ഷില്ലോങ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിരിക്കും ഇങ്ങനെ ഒരു സംഭവം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പാടുക. കൂടെ മറ്റു പ്രമുഖര്‍ ഏറ്റ് പാടുക. നൃത്തം ചെയ്യുക. അടിപിടി രാഷ്ട്രീയം മാത്രം കണ്ടുമടുത്തവര്‍ നോക്കൂ മേഘാലയിലേക്ക്. അവിടെയാണ് ഈ രസകരമായ കാഴ്ചയുടെ വേദി.
രണ്ട് പ്രമുഖ രാഷ്ട്രീയക്കാര്‍ കണ്ട് ചിരിച്ചാല്‍ പത്രങ്ങളില്‍ ഒന്നാം പേജ് വാര്‍ത്തയാവുന്ന നാടാണ് നമ്മുടെത്. അവിടെയാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒരുമിച്ചുള്ള പാട്ട്. അതും മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന്. അടിപൊളി റോക്ക് ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടിയത്.

ആദ്യം തുടക്കമിട്ടത് മുഖ്യമന്ത്രി മുകുള്‍ സാങ്മയാണ്. ഗാനാലാപനത്തില്‍ തനിക്കുള്ള മിടുക്ക് അദ്ദേഹം മുമ്പേ തെളിയിച്ചിട്ടുണ്ട്. ചില ഉദ്ഘാടനങ്ങള്‍ വരെ അദ്ദേഹം പാട്ടുപാടിയാണ് നിര്‍വഹിക്കാറ്.

ഇത്തവണത്ത സാങ്മയുടെ പാട്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്. കാരണം അദ്ദേഹം വെറും പാടുക മാത്രമല്ല ചെയ്തത്. നൃത്തം വയ്ക്കുക കൂടി ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

മുഖ്യമന്ത്രി സാങ്മയും പ്രതിപക്ഷ നേതാവ് ഡോ.ദോന്‍കുപാര്‍ റോയിയുമാണ് ഒരുമിച്ച് പാടിയത്. യുനൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് പോള്‍ ലിങ്‌ദോയും ഒപ്പം ചേര്‍ന്നു. സാങ്മയുടെ മൂത്ത മകളുടെ കല്യാണത്തിനായിരുന്നു ഈ പ്രകടനമെന്ന് ഷില്ലോങ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ബീറ്റില്‍സ് സംഗീത ബാന്റിന്റെ ഓള്‍ മൈ ലവിങ് എന്ന ക്ലാസിക് ഗാനമാണ് മുഖ്യമന്ത്രിയും കൂട്ടരും പാടിയത്. പാട്ട് ഹിറ്റായതോടെ കല്യാണത്തിന് ശ്രദ്ധാ കേന്ദ്രമാവേണ്ടിയിരുന്ന ചെറുക്കനും പെണ്ണും അരികിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. തിളങ്ങിയതാവട്ടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.

ഇന്ത്യയുടെ റോക് സംഗീതത്തിന്റെ തലസ്ഥാനമായാണ് ഷില്ലോങിനെ കരുതുന്നത്. കോളജില്‍ പഠിക്കുന്ന കാലത്ത് ബാന്‍ഡ് സംഘത്തിലുണ്ടായിരുന്നു സാങ്മ. കൊല്‍ക്കത്തിയില്‍ മേഘാലയ ഹൗസ് ഉദ്ഘാടനത്തിന് അദ്ദേഹം പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിങ്‌ദോയാവട്ടെ നല്ലൊരു കവിയാണ്. അദ്ദേഹത്തിന്റേതായി നിരവധി പാട്ടുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവരുടെ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് രാഷ്ട്രീയ ഐക്യത്തിന്റെ പ്രതീകം കൂടിയായാണ്. നൃത്തം ചെയ്തതില്‍ ഏറെ തിളങ്ങിയത് മേഘാലയ കാബിനറ്റ് മന്ത്രി പ്രിസ്റ്റോണ്‍ ടിന്‍സോങ് ആണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.












Click it and Unblock the Notifications