മേഘാലയയിൽ തൂക്കുസഭയക്ക് സാധ്യത; എൻപിപി 26 വരെ സീറ്റുകൾ നേടും, തൃണമൂലിന് 11 സീറ്റുകൾ വരെ
2018 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ തകർന്ന് അടിയുമെന്നും സർവ്വേ പറയുന്നു

ദില്ലി: മേഘാലയയിൽ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ച് സീ ന്യീസ് മാട്രിക്സ് എക്സിറ്റ് പോൾ സർവ്വേ ഫലം. 60 അംഗ നിയമസഭയിൽ എൻ പി പിക്ക് 21 മുതൽ 26 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. തൃണമൂൽ കോൺഗ്രസിന് 8 മുതൽ 13 സീറ്റ് വരെയും ബി ജെ പിക്ക് 6 മുതൽ 11 സീറ്റ് വരെയുമാണ് പ്രവചനം. അതേസമയം 2018 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ തകർന്ന് അടിയുമെന്നും സർവ്വേ പറയുന്നു. കോൺഗ്രസിന് 3 മുതൽ ആറ് സീറ്റുകൾ വരെയാണ് പ്രവചനം. 60 അംഗ സഭയിൽ 31സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിലേറുന്നത് തടയാൻ 20 സീറ്റുകൾ ഉള്ള നാഷ്ണൽസ് പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകായിരുന്നു. ബി ജെ പിയെ കൂടാതെ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളായിരുന്നു എൻ പി പി സഖ്യത്തിന്റെ ഭാഗമായത്.എന്നാൽ ഇത്തവണ ബി ജെ പിയുമായി സഖ്യമില്ലാതെയാണ് എൻപിപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.












Click it and Unblock the Notifications