Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയയില്‍ ട്വിസ്റ്റ്; ബിജെപി മോഹത്തിന് തിരിച്ചടി... സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം

എന്‍പിപി-ബിജെപി സഖ്യത്തിനെതിരായ പാര്‍ട്ടികള്‍ സുപ്രധാന യോഗം ചേര്‍ന്നു. എങ്കിലും വെല്ലുവിളികളുണ്ട്‌

ന്യൂഡല്‍ഹി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും മറ്റൊരു പുതിയ ചേരി രൂപപ്പെട്ടിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട മാറ്റം. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും യുഡിപിയുമെല്ലാം ചേരുന്നതാണ് ഈ സഖ്യം.

എന്‍പിപിക്കൊപ്പം നില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച പ്രാദേശിക പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് മറ്റൊരു രഹസ്യ നീക്കം നടക്കുന്നു എന്ന വിവരം പുറത്തുവന്നത്. ഇതോടെ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പുതിയ സഖ്യം വന്നാല്‍ ബിജെപി ഭരണത്തില്‍ നിന്ന് പുറത്താകും. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി പിന്തുണ

ബിജെപി പിന്തുണ

കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയാണ് മേഘാലയ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത്. എന്നാല്‍ ഇവര്‍ക്ക് കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചതുമില്ല. ബിജെപിയുടെ പിന്തുണ സാങ്മ ആവശ്യപ്പെട്ടിരുന്നു. ബിജെപി ഓകെ പറയുകയും ചെയ്തു. എന്‍പിപിക്ക് 26 സീറ്റും ബിജെപിക്ക് 2 സീറ്റുമാണുമുള്ളത്. അതുകൊണ്ട് തന്നെ മറ്റു പാര്‍ട്ടികളുടെ പിന്തുണ കൂടി സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമാണ്.

എല്ലാം റെഡി, പക്ഷേ

എല്ലാം റെഡി, പക്ഷേ

60 അംഗ നിയമസഭയാണ് മേഘാലയയിലേത്. 31 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം മറികടക്കാന്‍ ആവശ്യം. 32 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ട് എന്ന് കോണ്‍റാഡ് സാങ്മ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. അതിനിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.

തിരിച്ചടി ഇങ്ങനെ

തിരിച്ചടി ഇങ്ങനെ

കോണ്‍റാഡ് സാങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) പിന്തുണ പിന്‍വലിച്ചു. ഈ പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ഇതോടെ സാങ്മയ്ക്ക് മുഖ്യമന്ത്രിയാകാന്‍ സാധ്യമല്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല.

കപ്പിനും ചുണ്ടിനുമിടയില്‍

കപ്പിനും ചുണ്ടിനുമിടയില്‍

എന്‍പിപിക്ക് 26, ബിജെപിക്ക്, എച്ച്എസ്പിഡിപി എന്നീ കക്ഷികളുടെ രണ്ട് വീതം അംഗങ്ങളും രണ്ടു സ്വതന്ത്രരും ഇവരെ പിന്തുണയ്ക്കുമെന്നായിരുന്നു വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടി പിന്മാറി. ഇവര്‍ തൃണമൂല്‍ ഉള്‍പ്പെടുന്ന സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

മറുചേരിയിലും ആളില്ല

മറുചേരിയിലും ആളില്ല

കോണ്‍റാഡ് സാങ്മയെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ല എന്നാണ് പുതിയ സഖ്യത്തിന്റെ നിലപാട്. അദ്ദേഹത്തിന് പിന്തുണയില്ലെന്ന് എച്ച്എസ്പിഡിപി അധ്യക്ഷന്‍ കെപി പാങ്‌നിയാങ് അറിയിച്ചു. ഇക്കാര്യം സൂചിപ്പിച്ച് കോണ്‍റാഡ് സാങ്മയ്ക്ക് പാര്‍ട്ടി കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ പകര്‍പ്പ് ഗവര്‍ണര്‍ക്കും നല്‍കി. യുഡിപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എച്ച്എസ്പിഡിപി, പിഡിഎഫ്, വിപിപി എന്നീ കക്ഷികളുടെ യോഗം സംയുക്ത നടന്നു. ഇവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട് വരികയാണ്. 2 സ്വതന്ത്രര്‍ കൂടി ചേര്‍ന്നാല്‍ മാത്രമേ ഈ സഖ്യത്തിന് 31 അംഗങ്ങളുടെ പിന്തുണയാകൂ എന്നതാണ് മറ്റൊരു വെല്ലുവിളി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+