കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിനെതിരെ അധിക്ഷേപവുമായി മേഘാലയ ഗവർണർ; ജനങ്ങളെല്ലാം ബാർ ഡാൻസറും തറ തുടയ്ക്കുന്നവരുമെന്ന് ട്വീറ്റ്

Google Oneindia Malayalam News

ദില്ലി: ബംഗാളിലെ ജനങ്ങളെ അധിക്ഷേപിച്ച് മേഘാലയ ഗവർണർ തഥാഗത് റോയ്. ബംഗാളിന്റെ ഔന്നത്യവും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും, തൂപ്പുകാരും മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായി മാറിയിരിക്കുകയാണെന്നുമായിരുന്നു ഗവർണറുടെ പരാമർശം. സ്‌കൂളുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദ്ദേശത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണ് തഥാഗത് റോയ് ബംഗാള്‍ വിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

<strong>രാഷ്ട്രീയം പറയുന്നതിനിടെ പശുവിനെ ഇകഴ്ത്തി സംസാരിച്ചു; കാഞ്ഞങ്ങാട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസ്!!</strong>രാഷ്ട്രീയം പറയുന്നതിനിടെ പശുവിനെ ഇകഴ്ത്തി സംസാരിച്ചു; കാഞ്ഞങ്ങാട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസ്!!

ഈ അതികായരുടെ കാലം കഴിഞ്ഞുപോയെന്ന് ആരാണ് ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. ബംഗാളിന്റെ ഔന്നത്യവും നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ആരാണ് മനസിലാക്കിക്കുക. ഹരിയാന മുതല്‍ കേരളം വരെ നോക്കൂ, ബംഗാളികൾ അവിടെ തൂപ്പുകാരാണ്. ബംഗാളി പെണ്‍കുട്ടികൾ
മുംബൈയില്‍ ബാറുകളില്‍ ഡാന്‍സര്‍മാരാണ്, ഇതൊക്കെ മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

 Tathagata Roy

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ താൽപര്യങ്ങളാലാണ് ചിലർ ഹിന്ദിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ട്വീറ്റിൽ തഥാഗത് റോയ് പരാമർശിക്കുന്നു. അസം, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്തവരാണ്. എന്നിട്ടും അവർ ഹിന്ദിയെ എതിർക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹിന്ദിയെ എതിര്‍ക്കുന്നവര്‍ പറയുന്നത് ബംഗാള്‍ വിദ്യാസാഗര്‍, വിവേകാനന്ദന്‍, രബീന്ദ്ര നാഥ് ടാഗോര്‍, നേതാജി മുതലായവരുടെ മണ്ണാണ് എന്നാണ്. ഹിന്ദിയോടുള്ള എതിര്‍പ്പും ഇവരും തമ്മിലുള്ള ബന്ധമെന്താണെന്ന് തഥാഗത് റോയ് ചോദിക്കുന്നു. ബംഗാളിനെതിരെയുള്ള പരാമർശത്തിനെതിരെ ബംഗാളിൽ തൃണൻമൂൽ കസോൺഗ്രസ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

English summary
Meghalaya Governor Tathagata Roy has again raked up a storm by posting a series of anti-Bengali tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X