'ആര്‍എസ്എസ് ഗവര്‍ണര്‍ക്ക്' വീക്ക്‌നസ് പെണ്‍കുട്ടികള്‍; അവസാനം രാജിയില്‍ കലാശിച്ചു
ജോലിക്കായി ഗവര്‍ണറുടെ ഓഫീസിലെത്തിയ പെണ്‍കുട്ടിയോട് ഗവര്‍ണര്‍ മോശമായി പെരുമാറി എന്നാണ് ആരോപണം.
ഷില്ലോങ്: ലൈംഗീകാരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ രാജിവെച്ചു. വി ഷണ്‍മുഖനാഥനാണ് രാജിവെച്ചത്. ജോലിക്കായി ഗവര്‍ണറുടെ ഓഫീസിലെത്തിയ പെണ്‍കുട്ടിയോട് ഗവര്‍ണര്‍ മോശമായി പെരുമാറി എന്നാണ് ആരോപണം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
എന്നാല്‍ ആരോപണങ്ങളെല്ലാം ജോലിക്കെടുക്കാത്തതിന്റെ പേരിലാണെന്നും, ഒരാളെ മാത്രമേ ജോലിക്കെടുക്കാന്‍ പറ്റുകയുളഅളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ രാജ്ഭവന്‍ ഗവര്‍ഡണര്‍ ഒരു ലേഡീസ് ക്ലബ് പോലെ ആക്കിയെന്നും, അടിയന്തിരമായി അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു.

ജീവനക്കാര്‍
ഷണ്‍മുഖനാഥന്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം രാജ്ഭവനിലേക്ക് പെണ്‍കുട്ടികള്‍ വന്നും പോയുമിരിക്കുകയാണെന്നും ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

കത്ത്
ഗവര്‍ണറുടെ പ്രവൃത്തികള്‍ രാജ്ഭവന്റെയും ജീവനക്കാരുടെയും അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നുവെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

തമിഴ്‌നാട്
തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ ആര്‍എസ്എസ് നേതാവാണ് ഷണ്‍മുഖാനന്ദന്‍. 2015 മെയ് 20നാണ് അദ്ദേഹം ഗവര്‍ണറായത്. ഇതിനു പിന്നാലെ അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും നല്‍കുകയായിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2016 ഓഗസ്റ്റ് വരെ ഇദ്ദേഹത്തിന് മണിപ്പൂരിന്റെ അധിക ചുമതലയും ഉണ്ടായിരുന്നു.

സെക്രട്ടറി
ഷണ്‍മുഖാനന്ദം ഗവര്‍ണറായി എത്തിയതിനു പിന്നാലെ രാജ്ഭവന്‍ സ്ത്രീകളുടെ കേന്ദ്രമായി മാറിയെന്ന് ജീവനക്കാര്‍ പറയുന്നു. അതേസമയം ഗവര്‍ണര്‍ക്കെതിരായ ആരോപണങ്ങള്‍ അടസ്ഥാന രഹിതമാണെന്ന് ഗവര്‍ണറുടെ സെക്രട്ടറി പറഞ്ഞു.

ആദ്യ സംഭവമല്ല
ഡിസംബറില്‍ രാജ്ഭവനിലെ പിആര്‍ഒ പോസ്റ്റിലേക്ക് ഇന്റവ്യൂവിനെത്തിയ പെണ്‍കുട്ടിയെ ഗവര്‍ണര്‍ ആലിംഗനം ചെയ്തതായും ചുംബിച്ചതായും നേരത്തെ ദി ഹൈലാന്‍ഡ് പോസ്റ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications