മേഘാലയ ഖനി അപകടം, 45 ദിവസത്തിനുശേഷം ഒരു മൃതദേഹം കൂടി കണ്ടെത്തി
ദില്ലി: മേഘാലയ കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ അകപ്പെട്ട് 45 ദിവസ്സിനുശേഷം മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. എന്‍ഡിആര്‍എഫിന്റെയും ഇന്ത്യന്‍ നാവിക സേനയുടെയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മറ്റൊരു ഖനി തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയത്. മേഘാലയയിലെ ഈസ്റ്റ് ജയന്തിയയിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്.
ആദ്യത്ത മെൃതദേഹം കണ്ടെത്തിയതില്‍ നിന്നും 280 അടി മാറി ആണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളിലെ ഇലക്ട്രോണിക് ഐ വഴിയാണ് ഇത് കണ്ടെത്തിയത്. അമീര്‍ ഹൂസൈന് എന്ന ഖനി തൊഴിലാളിയുടേതാണ് ആദ്യത്തെ മൃതദേഹമെന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. അമീറിന്റെ ഭാര്യയും അമ്മാവനും മൃതദേഹം ഏറ്റുവാങ്ങി.

റാറ്റ് ഹോള്‍ ടണലില്‍ 210 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. യുആര്ഒവി വഴിയാണ് ശരീരം പുറത്തെത്തിച്ചത്. ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ ഡിസംബര്‍ 13ന് വെള്ളം കയറുകയായിരുന്നു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ലൈറ്റന് നദിയില്‍ നിന്നും വെള്ളം ഖനിയിലേക്ക് ഇരച്ച് കയറിയതിനെ തുടര്‍ന്നാണ് 15 ഖനി തൊഴിലാളികള്‍ ലുംതാരി ഗ്രാമത്തിലെ ഖനിയില്‍ അകപ്പെട്ടത്. മേഘാലയ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരുന്നു.
More From
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications