കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ ഖനി അപകടം, 45 ദിവസത്തിനുശേഷം ഒരു മൃതദേഹം കൂടി കണ്ടെത്തി

Google Oneindia Malayalam News

ദില്ലി: മേഘാലയ കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ അകപ്പെട്ട് 45 ദിവസ്സിനുശേഷം മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. എന്‍ഡിആര്‍എഫിന്റെയും ഇന്ത്യന്‍ നാവിക സേനയുടെയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മറ്റൊരു ഖനി തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയത്. മേഘാലയയിലെ ഈസ്റ്റ് ജയന്തിയയിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

ആദ്യത്ത മെൃതദേഹം കണ്ടെത്തിയതില്‍ നിന്നും 280 അടി മാറി ആണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിളിലെ ഇലക്ട്രോണിക് ഐ വഴിയാണ് ഇത് കണ്ടെത്തിയത്. അമീര്‍ ഹൂസൈന്‍ എന്ന ഖനി തൊഴിലാളിയുടേതാണ് ആദ്യത്തെ മൃതദേഹമെന്ന് പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. അമീറിന്റെ ഭാര്യയും അമ്മാവനും മൃതദേഹം ഏറ്റുവാങ്ങി.

meghalayalminedisaster

റാറ്റ് ഹോള്‍ ടണലില്‍ 210 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. യുആര്‍ഒവി വഴിയാണ് ശരീരം പുറത്തെത്തിച്ചത്. ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ ഡിസംബര്‍ 13ന് വെള്ളം കയറുകയായിരുന്നു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ലൈറ്റന്‍ നദിയില്‍ നിന്നും വെള്ളം ഖനിയിലേക്ക് ഇരച്ച് കയറിയതിനെ തുടര്‍ന്നാണ് 15 ഖനി തൊഴിലാളികള്‍ ലുംതാരി ഗ്രാമത്തിലെ ഖനിയില്‍ അകപ്പെട്ടത്. മേഘാലയ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരുന്നു.
English summary
Meghalaya mine collapse another body of miner found in coal mine after 45 days of the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X