കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ദുഃഖ വാര്‍ത്ത; ഖനിയില്‍ നിന്ന് മൃതദേഹം കിട്ടി, ബാക്കി 14 പേര്‍ക്കായി തിരച്ചില്‍...

Google Oneindia Malayalam News

Recommended Video

cmsvideo
ഖനിയില്‍ നിന്ന് മൃതദേഹം കിട്ടി, ബാക്കി 14 പേര്‍ക്കായി തിരച്ചില്‍

ദില്ലി: മേഘാലയയില്‍ ഒരുമാസത്തിലധികമായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ജൈന്‍ദിയ ഹില്‍സിലുള്ള അനധികൃത ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. നാവിക സേനയും ദുരന്തനിവാരണ സേനയുമാണ് സംയുക്തമായി തിരച്ചില്‍ നടത്തുന്നത്. 200 അടി ആഴത്തില്‍ നിന്നാണ് മൃതദേഹം കണ്ടതെന്ന് നാവിക സേന പറയുന്നു.

Megha

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് ഖനിയില്‍ അപകടമുണ്ടായത്. 15 തൊഴിലാളികളാണ് കുടുങ്ങിയത്. കണ്ടെത്തിയ മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. ശ്രമം തുടരുകയാണെന്ന് നാവിക സേന പറയുന്നു. വെള്ളത്തിനടിയിലെ വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേന ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ വഴിയാണ് മൃതദേഹം കണ്ടത്. ഖനിയുടെ ആഴമേറിയ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

ബിഹാറില്‍ പുതിയ നിബന്ധനയുമായി കോണ്‍ഗ്രസ്; എല്ലാ കക്ഷികളും തയ്യാറാകണം, സീറ്റ് വിഭജനം ഓക്കെബിഹാറില്‍ പുതിയ നിബന്ധനയുമായി കോണ്‍ഗ്രസ്; എല്ലാ കക്ഷികളും തയ്യാറാകണം, സീറ്റ് വിഭജനം ഓക്കെ

അപകടം നടന്നത് വൈകിയാണ് പുറംലോകം അറിഞ്ഞത്. അനധികൃത ഖനി ആയതിനാല്‍ സര്‍ക്കാര്‍ ആദ്യം ഗൗരവത്തിലെടുത്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് രണ്ടാഴ്ചകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

ഖനിയിലെ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. വെള്ളം പമ്പ് ചെയ്ത് കളഞ്ഞെങ്കിലും ഇപ്പോഴും ജലനിരപ്പ് 350 അടിയായി തുടരുകയാണ്. മുഴുവന്‍ തൊഴിലാളികളും മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

English summary
Month after Meghalaya mine collapse, Navy detects one body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X