Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്ക് കിഴക്ക് ഇന്ന് വിധിയെഴുതും: അടിച്ച് കയറാന്‍ ബിജെപിയും കൂട്ടാളികളും, കരകയറാന്‍ കോണ്‍ഗ്രസ്

എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്വാധീനം ഉറപ്പിക്കാനുള്ള എൻ പി പിയുടെ ശ്രമങ്ങളാണ് ബി ജെ പിയുമായുള്ള ഭിന്നതയ്ക്ക് കാരണം

 bjp

കൊഹിമ: മേഘാലയിലും നാഗാലാന്‍ഡിലും നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് പോളിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളിലുമായി 552 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 34 ലക്ഷം. ഇരു നിയമസഭകളിലും 60 സീറ്റുകള്‍ വീതമാണ് ഉള്ളതെങ്കിലും പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ 59 സീറ്റിലാണ് രണ്ടിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാഗാലാന്‍ഡില്‍ ഒരു സീറ്റില്‍ ബി ജെ പി നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിന്‍വലിച്ചതോടെയാണ് ബി ജെ പിക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിജയിക്കാന്‍ സാധിച്ചത്.

ബി ജെ പി ഇത്തവണ തനിച്ച്

ബി ജെ പി ഇത്തവണ തനിച്ച്

മേഘാലയയിൽ, കോൺറാഡ് സാങ്മയുടെ എൻ പി പിയുമായുള്ള ഭിന്നതയ്ക്ക് ശേഷം ബി ജെ പി ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്. ഓരോ സംസ്ഥാനത്തും അമ്പത്തിയൊമ്പത് സീറ്റുകൾ വീതമാണ് പോളിങ്. മേഘാലയയിൽ ഒരു സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചപ്പോള്‍ നാഗാലാൻഡിലെ അകുലുട്ടോയുടെ കോൺഗ്രസ് എതിരാളി മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ബി ജെ പി വിജയിക്കുകയായിരുന്നു.

കോൺഗ്രസ്, ബി ജെ പി, കോൺറാഡ് സാങ്മയുടെ എൻ പി പി

കോൺഗ്രസ്, ബി ജെ പി, കോൺറാഡ് സാങ്മയുടെ എൻ പി പി (നാഷണൽ പീപ്പിൾസ് പാർട്ടി), മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തുടങ്ങിയവാണ് മേഘാലയില്‍ മത്സര രംഗത്തുള്ള പ്രമുഖ പാർട്ടികള്‍. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെയും മറ്റ് നിരവധി കോൺഗ്രസ് നിയമസഭാംഗങ്ങളുടെയും കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി തൃണമൂൽ അടുത്തിടെ മാറിയിരുന്നു.

കഴിഞ്ഞ തവണ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി

കഴിഞ്ഞ തവണ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി

കഴിഞ്ഞ തവണ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ഇത്തവണ പാർട്ടിയിലെ പിളർപ്പിനും എം എല്‍ എമാരുടെ കൂറുമാറ്റത്തിനും ശേഷം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2018ൽ ബി ജെ പിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എൻ പി പിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിൽ സാംഗ്മയുടെ പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് ഇത്തവണ 60 സീറ്റുകളിലും ബി ജെ പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കും, താരനും മാറും: തൈരും നാരങ്ങാ നീരും ചേരും അത്ഭുതക്കൂട്ട്

എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും

എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും

എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്വാധീനം ഉറപ്പിക്കാനുള്ള എൻ പി പിയുടെ ശ്രമങ്ങളാണ് ബി ജെ പിയുമായുള്ള ഭിന്നതയ്ക്ക് കാരണമായത്. സാംഗ്മയുടെ പാർട്ടി മണിപ്പൂരിൽ കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വോട്ട് വിഹിതം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അരുണാചൽ പ്രദേശിലും പാർട്ടിക്ക കുറച്ച് സാന്നിധ്യമുണ്ട്, അടുത്തതായി നാഗാലാൻഡാണ് എന്‍ പി പി ലക്ഷ്യമിടുന്നത്.

ബി ജെ പിയും കോൺറാഡ് സാങ്മയും

ബി ജെ പിയും കോൺറാഡ് സാങ്മയും തൃണമൂലിനോട് ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. ടി എം സിയെ പാർട്ടിയെ പുറത്തുനിന്നുള്ളയാളായി ടാഗ് ചെയ്‌ത സാങ്മ, തൃണമൂൽ നിലയുറപ്പിക്കാനും ജനങ്ങളുടെ സ്വീകാര്യത നേടാനും വളരെയധികം സമയമെടുക്കുമെന്നാണ് അവകാശപ്പെടുന്നത്.

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബി ജെ പി എൻ ഡി പി പിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻ ഡി പി പി 40 സീറ്റിലും ബി ജെ പി 20 സീറ്റിലും മത്സരിക്കുന്നു.

ബി ജെ പി ഇതിനകം അക്കൗണ്ട് തുറന്നു

നാഗാലാന്‍ഡില്‍ ബി ജെ പി ഇതിനകം അക്കൗണ്ട് തുറന്നിട്ടുണ്ട്. ഏക എതിരാളി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥി കസെറ്റോ കിനിമി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രതിപക്ഷമായ കോൺഗ്രസും നാഗാ പീപ്പിൾസ് ഫ്രണ്ടും 23, 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. വേണമെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം തിരഞ്ഞെടുക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+