ത്രിപുരയില്‍ തുടര്‍ ഭരണം ഉറപ്പിച്ച് ബിജെപി, സര്‍ക്കാരുണ്ടാക്കുമെന്ന് മണിക് സാഹ

tripura

9:50 PM
Mar 2, 2023

ബിജെപിയെ തിരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി. ഇത് മാറ്റത്തിന്റെ സമയമാണ്. ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് ഫലം . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

9:08 PM
Mar 2, 2023

തിരഞ്ഞെടുപ്പ് വിജയം കഠിനപ്രേയത്‌നത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

8:55 PM
Mar 2, 2023

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് ഇത്തവണയും ഇവിഎമ്മിനെ കുറ്റപ്പെടുത്തുമോ എന്ന് എനിക്കറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

8:27 PM
Mar 2, 2023

വിജയാഘോഷങ്ങൾക്കായി പ്രധാനമന്ത്രി മോദി ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി

7:49 PM
Mar 2, 2023

60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളായിരുന്നു നേടിയത്. ഇതോടെ ഭരണത്തിലേറണമെങ്കിൽ മറ്റ് പാർട്ടികളുടെ പിന്തുണ എൻ പി പിക്ക് ആവശ്യമായി വരികയായിരുന്നു.

7:49 PM
Mar 2, 2023

മേഘാലയയിൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ ബി ജെ പിയുടെ പിന്തുണ തേടി.

7:24 PM
Mar 2, 2023

മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുന്നതിനിടെ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി.

6:48 PM
Mar 2, 2023

ചരിത്ര വിജയം ഉറപ്പാക്കിയതിന് ത്രിപുരയിലെ ജനങ്ങൾക്ക് നന്ദിയുണ്ടെന്ന് ബിജെപി അധ്യക്ഷൻ നദ്ദ പറഞ്ഞു

5:52 PM
Mar 2, 2023

തിരഞ്ഞെടുപ്പ് വിജയത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

5:34 PM
Mar 2, 2023

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴുക്കുകളെ ഇല്ലാതാക്കി രാഷ്ട്ര ശരീരം ശുദ്ധീകരിക്കുന്ന ത്രിഫലചൂര്‍ണ്ണ ഫലമാണ് ത്രിപുര ഫലമെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ

5:14 PM
Mar 2, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ കാണാനാകുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

4:57 PM
Mar 2, 2023

ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മ ചാരിലാം സീറ്റിൽ ടിപ്ര മോത പാർട്ടിയോട് പരാജയപ്പെട്ടു

4:35 PM
Mar 2, 2023

മുഖ്യമന്ത്രി മണിക് സാഹ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു, ബിജെപി ത്രിപുരയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

4:23 PM
Mar 2, 2023

കൈലാഷഹർ സീറ്റിൽ ത്രിപുര കോൺഗ്രസ് അധ്യക്ഷൻ ബിരജിത് സിൻഹ വിജയിച്ചു

4:17 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
മോഹന്‍പൂര്‍
രതന്‍ ലാല്‍ നാഥ്
ബിജെപി
പ്രസന്ത സെന്‍ ചൗധരി
കോൺഗ്രസ്
Vs
മോഹന്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി രത്തന്‍ ലാല്‍ നാഥ് വിജയിച്ചു. കോണ്‍ഗ്രസിന്റെ പ്രസന്ത സെന്‍ ചൗധരിയെയാണ് പരാജയപ്പെടുത്തിയത്.
4:17 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
മജ്‌ലിഷ്പൂര്‍
സുശാന്ത് ചൗധരി
ബിജെപി
സഞ്ജയ് ദാസ്
സിപിഎം
Vs
മജലിസ്പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി സുശാന്ത ചൗധരി വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി സഞ്ജയ് ദാസിനെയാണ് പരാജയപ്പെടുത്തിയത്.
4:13 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
ധന്‍പൂര്‍
പ്രതിമ ഭൗമിക്
ബിജെപി
കൗശിക് ചന്ദ
സിപിഎം
Vs
ത്രിപുരയിലെ ധന്‍പൂരില്‍ നിന്ന് പ്രതിമ ഭൗമിക് വിജയിച്ചു. സാമൂഹിക നിതി വകുപ്പ് കേന്ദ്ര സഹ മന്ത്രിയാണ്. കൗശിക് ചന്ദയെയാണ് പരാജയപ്പെടുത്തിയത്.
4:10 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
രാധാകിഷോര്‍പൂര്‍
്പ്രണജിത് സിംഗ റോയ്
ബിജെപി
ശ്രീകാന്ത ദത്ത
ആര്‍എസ്പി
Vs
രാധാകിഷോര്‍പൂരില്‍ നിന്ന് ബിജെപി എംഎല്‍എ പ്രാണജിത്ത് സിംഗ് റോയ് വിജയിച്ചു. ആര്‍എസ്പിയുടെ ശ്രീകാന്ത ദത്തയെയാണ് പരാജയപ്പെടുത്തിയത്.
4:09 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
സബ്രൂം
ജിതേന്ദ്ര ചൗധരി
സിപിഎം
ശങ്കര്‍ റോയ്
ബിജെപി
Vs
സിപിഎമ്മിന്റെ ജിതേന്ദ്ര ചൗധരി സബ്രൂം മണ്ഡലത്തില്‍ വിജയിച്ചു. സിപിഎമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ശങ്കര്‍ റോയിയെയാണ് പരാജയപ്പെടുത്തിയത്‌.
4:04 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
ബനാമലിപൂര്‍
ഗോപാല്‍ റോയ്
കോൺഗ്രസ്
രജിബ് ഭട്ടാചാര്‍ജി
ബിജെപി
Vs
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ഭട്ടാചാര്യ ബാനമാലിപൂരില്‍ നിന്ന് വിജയിച്ചു.രജിബ് ഭട്ടാചാര്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2018ല്‍ മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിജയിച്ച മണ്ഡലമാണിത്
4:04 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
കൈലാഷ്ഹര്‍
ബിരജിത് സിന്‍ഹ
കോൺഗ്രസ്
മുബോഷര്‍ അലി
ബിജെപി
Vs
കൈലാഷഹറില്‍ നിന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരാജിത് സിന്‍ഹ വിജയിച്ചു. തൃണമൂലിന്റെ മുഹമ്മദ് അബ്ദുല്‍ മാടിനെയാണ് പരാജയപ്പെടുത്തിയത്
4:00 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
കാഞ്ചന്‍പൂര്‍
ഫിലിപ് കുമാര്‍ റിയാങ്
ടിഎംപി
പ്രേം കുമാര്‍ റിയാങ്
ഐപിഎഫ്ടി
Vs
കഞ്ചന്‍പൂരില്‍ നിന്ന് ടിഎംപി നേതാവ് ഫിലിപ്പ് കുമാര്‍ റിയാങ്, ഐപിഎഫ്ടിയുടെ പ്രേംകുമാര്‍ റിയാങ്ങിനെതിരെ വിജയിച്ചു
3:59 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
കര്‍മചര
പോള്‍ ദങ്ഷു
ടിഎംപി
ദിബ ചന്ദ്ര ഹ്രങ്കാവ്
കോൺഗ്രസ്
Vs
തിപ്ര മോത്ത സ്ഥാനാര്‍ത്ഥി പോള്‍ ദാങ്ഷു, കോണ്‍ഗ്രസ് നേതാവ് ദിബ ചന്ദ്ര ഹ്രാങ്ക്കാവലിനെതിരെ വിജയിച്ചു
3:58 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
പെന്‍ചര്‍ത്തല്‍
സന്താന ചക്മ
ബിജെപി
ഹോളിവുഡ് ചക്മ
ടിഎംപി
Vs
പെന്‍ചാര്‍തലില്‍ നിന്ന് സന്തന ചക്മ, ഹോളിവുഡ് ചക്മയ്ക്കെതിരെ വിജയിച്ചു
3:37 PM
Mar 2, 2023
ത്രിപുര

ബര്‍ദോവലിയില്‍ നിന്ന് വമ്പന്‍ ജയം സ്വന്തമാക്കി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനവും അദ്ദേഹം സ്വന്തമാക്കി.

2:51 PM
Mar 2, 2023
ത്രിപുര

ത്രിപുരയില്‍ 32 സീറ്റില്‍ ബിജെപി ജയിച്ചു, രണ്ട് സീറ്റില്‍ ലീഡ്. 13 സീറ്റില്‍ ഇടത് സഖ്യം ജയിച്ചു, ഒരു സീറ്റില്‍ ലീഡ്. 12 സീറ്റില്‍ ടിപ്ര മോതയ്ക്ക് ജയം

1:39 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
ഫുട്‌സറോ
ഡോ. നീസോതു മെറോ
സ്വതന്ത്രൻ
നീബ ക്രോനു
എന്‍ഡിപിപി
Vs
ഫുട്‌സെരോയില്‍ നിന്ന് നെയ്‌സാതുവോ മേരോ മുന്നില്‍
1:38 PM
Mar 2, 2023
പ്രധാന പോരാട്ടങ്ങൾ
ലോങ്‌ലങ്
എസ് പങ്‌നിയു ഫോം
ബിജെപി
ദെന്‍ഗന്‍ വൈ അവെന്നോഹോ
കോൺഗ്രസ്
Vs
ആരോഗ്യ മന്ത്രി പാങ്യു ഫോം ലോങ്ങ്‌ലെങ്ങില്‍ നിന്ന് ലീഡ് ചെയ്യുന്നു. കടുത്ത ഭരണവിരുദ്ധ വികാരം മണ്ഡലത്തിലുണ്ട്‌
1:31 PM
Mar 2, 2023
നാഗാലാന്റ്

നാഗാലാന്‍ഡിന് ആദ്യ വനിതാ എംഎല്‍എ. എന്‍ഡിപിപി സ്ഥാനാര്‍ത്ഥി ഹെക്കാനി ജക്കാലു ദിമാപൂരില്‍ നിന്ന് വിജയിച്ചു.

1:29 PM
Mar 2, 2023
മേഘാലയ

മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഏറ്റവും വലിയ കക്ഷിയായി എന്‍പിപി

READ MORE

ദില്ലി: ത്രുപുര നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നാളെ. സി പി എമ്മില്‍ നിന്നും ബി ജെ പി പിടിച്ചെടുത്ത ത്രിപുരയില്‍ അട്ടിമറികള്‍ നടക്കുമോ എന്നാണ് ഏല്ലവരും ഉറ്റുനോക്കുന്നത്. നാഗാലാന്‍ഡില്‍ ബി ജെ പി സഖ്യം അധികാരം നിലനിര്‍ത്തുമെന്നും മേഘാലയില്‍ തൂക്കുസഭ ആയിരിക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങള്‍ കൂടാതെ തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും പുറത്തുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+