കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും തിരിച്ചടി; എന്‍ഡിഎ വിട്ട് സഖ്യകക്ഷി, വടക്ക് കിഴക്കില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
പൗരത്വ നിയമഭേദഗതി ബില്ലിൽ കുടുങ്ങി BJP | Oneindia Malayalam

പൗരത്വ ഭേദഗതി ബില്ല് പാസാക്കുന്ന നടപടികളുമായി മുന്നോട്ടു പോവാനുള്ള ബിജെപിയുടെ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ നടുവൊടിക്കുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് എന്‍ഡിഎ വിട്ടതിന് പിന്നാലെ മറ്റ് ഘടക കക്ഷികളും ബിജെപി ബന്ധം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്.

ബിജെപി പിന്തുണയോടെ മേഘലയ ഭരിക്കുന്ന കോണ്‍കറോഡ് സാങ്മയുടെ പാര്‍ട്ടിയായ നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി (എന്‍പിപി) തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തില്‍ പങ്കാളിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ബിജെപി ബന്ധം ഉപേക്ഷിക്കുന്നത്.

ബിജെപിയുടെ തീരുമാനം

ബിജെപിയുടെ തീരുമാനം

ദേശീയ പൗരത്വ ബില്‍ പാസ്സാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവാനുള്ള ബിജെപിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈന്‍സുമായുള്ള( എന്‍ഇഡിഎ) ബന്ധം യുഡിപി അവസാനിപ്പിക്കുന്നത്.

മേഘാലയില്‍

മേഘാലയില്‍

യുഡിപി, ബിജെപി എന്നീ കക്ഷികളുടെ പിന്തുണയോടു കൂടിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി എന്‍പിപി നേതാവായ കോണ്‍റാഡ് സാങ്മ മേഘാലയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 9 അംഗങ്ങളാണ് സംസ്ഥാന നിയമസഭയില്‍ യുഡിപിക്ക് ഉള്ളത്.

അസമില്‍ അമിത് ഷാ

അസമില്‍ അമിത് ഷാ

കഴിഞ്ഞ ദിവസം അസമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷ പൗരത്വ ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇനി ബിജെപി ബന്ധം തുടരാനാവില്ലെന്ന് പ്രഖ്യാപിച്ചി യുഡിപി മുന്നണി വിട്ടത്.

പ്രചാരണായുധം

പ്രചാരണായുധം

പൗരത്വ ബില്‍ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതായിരുന്നു അസമിലെ അമിത് ഷായുടെ വാക്കുകള്‍. രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ കഴിയാത്ത പൗരത്വ ബില്‍ ബിജെപി ഉപേക്ഷിച്ചിട്ടില്ലെന്ന് അമിത് ഷാ അസമില്‍ പറഞ്ഞു

അനധികൃത കുടിയേറ്റക്കാര്‍

അനധികൃത കുടിയേറ്റക്കാര്‍

അനധികൃത കുടിയേറ്റക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരം ഇല്ലാതാക്കുകയാണ്. പൗരത്വ നിയ ഭേദഗതി ബില്‍ രാജ്യത്താകമാനമുള്ള അഭയാര്‍ഥികളെ ഉദ്ദേശിച്ചുള്ളതാണ്. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ജനങ്ങളുടെ വികാരം

ജനങ്ങളുടെ വികാരം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരം ബിജെപി മനസ്സിലാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാക്കുകളെന്ന് യുഡിപി നേതാക്കാള്‍ പറയുന്നു. ഇത്തരം നിലപാടുകള്‍ തുടരുന്ന ബിജെപിയുമായി ഇനിയും സഖ്യം തുടരാന്‍ കഴിയില്ല. അതിനാല്‍ സഖ്യത്തില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടി പിന്‍വാങ്ങുകയാണെന്നും യുഡിപി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റക്ക് മത്സരിക്കും

ഒറ്റക്ക് മത്സരിക്കും

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മേ‌‌ഘാലയിലെ ഭരണകക്ഷിയായ എന്‍പിപിയും കഴിഞ്ഞയാഴ്ച്ച് പ്രഖ്യാപിച്ചിരുന്നു. ദേശീയ പൗരത്വ ബില്‍ രാജ്യസഭയില്‍ പാസായാല്‍ എന്‍ഡിഎ മുന്നണി വിടുമെന്ന് എന്‍പിപി നേതാവും മേഖാലയ മുഖമമന്ത്രിയുമായ കൊണ്‍റാഡ് സാങ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാങ്മ

സാങ്മ

രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെങ്കില്‍ സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു സാങ്ങ്മ പറഞ്ഞത്. രാജ്യ സഭയില്‍ ബില്‍ പാസായില്ലെങ്കിലും ബില്ല് പാസാക്കുമെന്നതില്‍ നിന്ന് ബിജെപി പിന്നോട്ടില്ലാത്തതിനാല്‍ സാങ്മ തന്‍റെ തീരുമാനം മാറ്റിയിട്ടില്ല.

എന്‍പിപി പിന്തുണയ്ക്കുന്നു

എന്‍പിപി പിന്തുണയ്ക്കുന്നു

മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപിയെ എന്‍പിപി പിന്തുണയ്ക്കുന്നുണ്ട്. മേഘാലയയില്‍ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് എന്‍പിപി ഭരിക്കുന്നത്. ജനവരി 8 നാണ് പൗരത്വ ബില്ല് ലോക്സഭയില്‍ പാസാക്കിയത്. ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി വരികയാണ്.

ധിക്കാരപരം

ധിക്കാരപരം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിക്കം ഉള്‍പ്പടേയുള്ള 25 സീറ്റുകളില്‍ എന്‍പിപി തനിച്ചു മത്സരിക്കാന്‍ ഒരുങ്ങുകയാണ് എന്‍പിപി. പൗരത്വബില്‍ രാജ്യസഭയിലും പാസാക്കന്‍ ശ്രമിക്കുന്നതിലൂടെ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ബിജെപി ദ്രോഹം ചെയ്യുകയാണ്. ധിക്കാരപരമാണ് അവരുടെ സമീപനമെന്നും സാങ്മ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

എന്‍ഡിഎ മുന്നണിക്കുള്ളിലെ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നത് മേഖലയില്‍ പാര്‍ട്ടിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ച പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണകള്‍ രൂപീകിരിക്കാനുള്ള ശ്രമവവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

തിരിച്ചടിയാവുമോ

തിരിച്ചടിയാവുമോ

പൗരത്വ ഭേദഗതി ബില്ലില്‍ ഉറച്ചു നില്‍ക്കുമ്പോഴും സഖ്യകക്ഷികള്‍ മുന്നണി വിടുന്നത് മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമോയെന്നെ ആശങ്കയും ബിജെപിക്കുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലവില്‍ എട്ടു സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. സഖ്യമില്ലെങ്കില്‍ ഈ സീറ്റുകള്‍ നിലനിര്‍ത്തല്‍ ബിജെപിക്ക് ഏറെ പ്രയാസകരമായിരിക്കും.

English summary
meghalaya party quits bjp led neda over citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X