മേഘാലയ ഫലം: അപ്രതീക്ഷിത മുന്നേറ്റവുമായി തൃണമൂല്‍; ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്ക്?
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു. അതിനാല്‍ മേഘാലയയിലെ ഫലം നിര്‍ണായകമാണ്

ഷില്ലോംഗ്: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. നിലവിലെ ലീഡ് നില പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന് 20 സീറ്റില്‍ ലീഡ് ഉണ്ട്. 16 സീറ്റുകളില്‍ എന്‍ പി പിയാണ് ലീഡ് ചെയ്യുന്നത്. ബി ജെ പി 12 സീറ്റിലും ലീഡ് ചെയ്യുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അന്ന് ആകെ 0.9 വോട്ട് മാത്രമായിരുന്നു മമത ബാനര്‍ജിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി കോണ്‍ഗ്രസ് എം എല്‍ എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു.
ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് സ്വാധീനം കൈവന്നത്. അതിന്റെ ഊര്‍ജത്തിലാണ് ഇത്തവണ മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരത്തിന് ഇറങ്ങിയത്. നിലവില്‍ എട്ട് എം എല്‍ എമാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉള്ളത്.
പശ്ചിമ ബംഗാളിന് പുറത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ഏറെ നാളായി ശ്രമിച്ച് കൊണ്ടിരിക്കുന്ന മമത ബാനര്‍ജിക്ക് മേഘാലയയിലെ ഫലം ഏറെ നിര്‍ണായകമാണ്. നേരത്തെ ഗോവ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സ്വാധീനം വര്‍ധിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും ഫലിച്ചിരുന്നില്ല.












Click it and Unblock the Notifications