കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടും

ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും പിടിക്കാന്‍ ബിജെപി പണവും അധികാരവും പ്രയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

  • By Ashif
Google Oneindia Malayalam News

ബിജെപിയുടെ കാവികൊടുങ്കാറ്റിന് മുന്നില്‍ ശക്തരായ സിപിഎമ്മിന് അടിപതറിയപ്പോള്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് കേരളത്തിലെ നേതാക്കള്‍. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ പ്രധാന ഘട്ടത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞതും നടപ്പാക്കിയതും ഉമ്മന്‍ചാണ്ടിയും സംഘവും. നേരിയ തിരിച്ചടി നേരിട്ടെങ്കിലും ത്രിപുരയില്‍ സിപിഎമ്മിന് ഏറ്റ ശക്തമായ രീതിയിലുള്ള അടിയില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിച്ചത് കോട്ടയം പടയാണ്. രാഹുലിന് തോന്നിയ ആശങ്കയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുഞ്ചിരിച്ച് മറുപടി നല്‍കുകയായിരുന്നു...

ക്രൈസ്തവര്‍ക്ക് മുന്‍തൂക്കം

ക്രൈസ്തവര്‍ക്ക് മുന്‍തൂക്കം

ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനമാണ് മേഘാലയ. ഇവിടെ കളിക്കാന്‍ സാധാരണ തന്ത്രങ്ങള്‍ പോരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോന്നി. അദ്ദേഹം വിളിച്ചത് ഉമ്മന്‍ചാണ്ടിയെ.

ഉമ്മന്‍ചാണ്ടിയുടെ വന്‍ പട

ഉമ്മന്‍ചാണ്ടിയുടെ വന്‍ പട

ദൗത്യം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി വന്‍ പടയുമായി മേഘാലയലിലേക്ക് പുറപ്പെടുകയായിരുന്നു. കടുത്ത തണുപ്പ് അവഗണിച്ചാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

ചില യാഥാര്‍ഥ്യങ്ങള്‍

ചില യാഥാര്‍ഥ്യങ്ങള്‍

കഴിഞ്ഞതവണ മേഘാലയയില്‍ കോണ്‍ഗ്രസിന് 29 സീറ്റുണ്ടായിരുന്നു. ഇത്തവണ ബിജെപിയുടെ പ്രചാരണത്തിന്റെ ശക്തി കണ്ടപ്പോള്‍ തന്നെ കാറ്റ് മാറി വീശുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയന്നു. തന്ത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ വന്‍ തിരിച്ചടിയാകുമെന്ന് ബോധ്യമായി.

കൂറുമാറ്റം ഞെട്ടിച്ചു

കൂറുമാറ്റം ഞെട്ടിച്ചു

പിന്നീടാണ് കേരളത്തിലെ നേതാക്കളെ വിളിച്ച് മേഘാലയയിലെ ദൗത്യം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഒരു മന്ത്രിയും ചില എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു.

സര്‍വേ ഫലങ്ങളും

സര്‍വേ ഫലങ്ങളും

ബിജെപി ഒറ്റയ്ക്ക് മേഘാലയ ഭരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ ഫലങ്ങള്‍. മന്ത്രിയുടെ കൂറുമാറ്റവും സര്‍വേ ഫലവുമെല്ലാം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയപ്പോഴാണ് ആറ് ദിവസം തുടര്‍ച്ചയായി കേരള സംഘം മേഘാലയയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

നൂറോളം കുടുംബ യോഗങ്ങള്‍

നൂറോളം കുടുംബ യോഗങ്ങള്‍

ഉമ്മന്‍ചാണ്ടിയും കെസി ജോസഫും നൂറോളം കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ മേല്‍ന്നോട്ടത്തില്‍ ആന്റോ ആന്റണിക്കായിരുന്നു പ്രചാരണ ചുമതല. മേഘാലയയിലെ സാധാരണ തന്ത്രങ്ങള്‍ക്കപ്പുറം വ്യാപകമായി കുടുംബങ്ങളെ സംഘടിപ്പിച്ചത് കേരളത്തിലെ സംഘം എത്തിയ ശേഷമാണ്.

കെസി ജോസഫിന് പരിക്ക്

കെസി ജോസഫിന് പരിക്ക്

പ്രചാരണത്തിനിടെ ജനല്‍ചില്ല് പൊട്ടി കെസി ജോസഫിന്റെ മൂക്കിന് മുറിവേറ്റ സംഭവവമുണ്ടായി. കേന്ദ്ര ഭരണത്തിന്റെ മിടുക്കില്‍ പണമൊഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്ന് ആന്റോ ആന്‍ണി ആരോപിച്ചു.

പിന്നാക്ക മേഖലകളില്‍

പിന്നാക്ക മേഖലകളില്‍

പിന്നാക്ക മേഖലകളിലാണ് ബിജെപിയുടെ പണം വാരിയെറിയലുണ്ടായത്. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ തന്നെ കേരളത്തില്‍ നിന്നുള്ള സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിച്ച് കൂടെ നിര്‍ത്താനും നേതാക്കള്‍ ശ്രമിച്ചു.

നിരവധി വൈദികര്‍

നിരവധി വൈദികര്‍

കേരളത്തില്‍ നിന്നുള്ള നിരവധി വൈദികര്‍ മേഘാലയയില്‍ ജോലി ചെയ്യുന്നുണ്ട്. അധ്യാപകരും നിരവധിയാണ്. ഇവരെയും കേരളത്തില്‍ നിന്നുള്ള സംഘം കളത്തിലിറക്കിയതോടെ കാര്യങ്ങള്‍ അനുകൂലമാകുകയായിരുന്നു.

പ്രമുഖരുടെ സംഘം

പ്രമുഖരുടെ സംഘം

ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, മധു എബ്രഹാം, സുനു ജോര്‍ജ്, ലാലി വിന്‍സന്റ്, ഡൊമനിക് പ്രസന്റേഷന്‍, ഇഎം അഗസ്തി, ജോര്‍ജ് മേഴ്‌സിയര്‍, അനില്‍ ബോസ് എന്നിവരും മേഘാലയയിലെ പ്രചാരണത്തില്‍ പങ്കെടുത്തു.

ബിജെപിയും സമാന രീതിയില്‍

ബിജെപിയും സമാന രീതിയില്‍

അതേസമയം, ഇതേ തന്ത്രം ബിജെപിയും പയറ്റാന്‍ ശ്രമിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കി അവരും കളിച്ചു. എങ്കിലും ഉമ്മന്‍ചാണ്ടിയും സംഘവും നടത്തിയ പ്രചാരണം ഏറ്റു. കോണ്‍ഗ്രസിന്റെ ദയനീയ പരാജയം ഒഴിവാക്കി 21 സീറ്റ് പിടിക്കാന്‍ സാധിച്ചു.

സര്‍ക്കാര്‍ രൂപീകരണം

സര്‍ക്കാര്‍ രൂപീകരണം

ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും പിടിക്കാന്‍ ബിജെപി പണവും അധികാരവും പ്രയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ സത്യസന്ധമായ പ്രചാരണമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നും അതിലൂടെ ബിജെപി തന്ത്രം പൊളിക്കാന്‍ സാധിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് മേഘാലയയിലെ കോണ്‍ഗ്രസ് നേതാക്കള്‍.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസിന് തുടര്‍ച്ചയായി അടികള്‍ ലഭിക്കുന്ന വേളയിലാണ് മേഘാലയയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കേരളത്തിലെ സംഘം സഹായിച്ചത്. പഞ്ചാബ്, കര്‍ണാടക, മിസോറോം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണം. മേഘാലയയില്‍ മറ്റു പാര്‍ട്ടികളെ പിടിച്ച് ഭരണത്തിലേറാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.

 അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

 പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത് പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത്

ബിജെപിയെ ജയിപ്പിച്ചത് തന്ത്രമല്ല; കുതന്ത്രം!! ത്രിപുരയില്‍ ആര്‍എസ്എസ് മാജിക്, കളിച്ചത് സുനില്‍ബിജെപിയെ ജയിപ്പിച്ചത് തന്ത്രമല്ല; കുതന്ത്രം!! ത്രിപുരയില്‍ ആര്‍എസ്എസ് മാജിക്, കളിച്ചത് സുനില്‍

English summary
Meghalaya Election Result: Kerala leaders fight for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X