കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയില്ലെങ്കിലും സ്ഥാനാര്‍ഥിക്ക് വരുമാനം 290 കോടി

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

ഗുവാഹത്തി: തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചില കണക്കുകള്‍ പുറത്തുവരും. സ്ഥാനാര്‍ത്ഥികളുടെ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കുറച്ചൊക്കെ വെള്ളം ചേര്‍ത്താണെങ്കിലും പുറത്തുവരും. മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് തുടങ്ങി. ആകെയുള്ള 443 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും വലിയ കോടീശ്വരന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗെയ്ത്‌ലാംഗ് ധറാണ്.

290 കോടിയുടെ സ്വത്താണ് തനിക്കുള്ളതെന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ധര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റി ഭോയി ജില്ലയിലെ ഉംറോയിയില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കാനിറങ്ങുന്നത്. 100 ട്രക്കുകളും, മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്യു, ടൊയോട്ട എസ്‌യുവി കാറുകളും സ്വന്തമായുണ്ടെന്ന് ധര്‍ പറയുന്നു. 49-കാരനായ ഈ ബിസിനസ്സ് രാജാവ് കണ്‍സ്ട്രക്ഷന്‍ മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വരെയുള്ള മേഖലയില്‍ കണ്ണുനട്ട് പ്രവര്‍ത്തിക്കുണ്ട്.

ngaitlangdhar

2013-ലെ തെരഞ്ഞെടുപ്പിലും ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍. അന്ന് അദ്ദേഹത്തിന്റെ സ്വത്ത് 235 കോടിയായിരുന്നു. മുന്‍പ് ഇതേ സീറ്റില്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇദ്ദേഹം വിജയിച്ചത്. ബാങ്ക് അക്കൗണ്ടില്‍ 1.4 കോടിയും മൂച്വല്‍ ഫണ്ടായി 43 കോടിയും ഇറക്കിയിട്ടുണ്ട്. 219 കോടിയുടെ വസ്തുവും ഇദ്ദേഹത്തിനുണ്ട്. ഗുഡ്ഗാവില്‍ 5.25 കോടി യുടെ നാല് നില കൊമേഴ്‌സ്യല്‍ ബില്‍ഡിംഗും, ഷില്ലോംഗില്‍ 4.48 കോടിയുടെ ഭവനങ്ങളും ധറിന് സ്വന്തമായുണ്ട്.

ധര്‍ മാത്രമല്ല മത്സരരംഗത്തുള്ളത്. മകനും, സഹോദരനും മറ്റ് രണ്ട് സീറ്റുകളില്‍ നിന്നും മത്സരിക്കുന്നുണ്ട്. മകന്‍ 25-കാരനായ ദാസാകിയാബ്ത ലമാരെ എന്‍പിപി ടിക്കറ്റില്‍ മാഹാതി സീറ്റില്‍ നിന്നും മത്സരിക്കുമ്പോള്‍ സഹോദരന്‍ ഇതേ പാര്‍ട്ടിയുടെ ജോവായി സ്ഥാനാര്‍ത്ഥിയാണ്.

ഒഫീര്‍ ഫെസ്റ്റിന് തിരി തെളിഞ്ഞു; അതിഥികളെ വരവേറ്റത് വിത്തുപേന നല്‍കിഒഫീര്‍ ഫെസ്റ്റിന് തിരി തെളിഞ്ഞു; അതിഥികളെ വരവേറ്റത് വിത്തുപേന നല്‍കി

English summary
Meghalaya’s richest candidate is a school dropout with assets worth Rs 290 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X