നടി മേഘ്നയുടെ അടിവസ്ത്രം വരെ അടിച്ചുമാറ്റി... ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ നടിക്ക് കിട്ടിയ പണി!
പനാജി: പറ്റിക്കപ്പെടുന്നവരില്‍ പ്രമുഖരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസം ഒന്നും ഇല്ല. പറ്റിക്കപ്പെട്ടുകഴിഞ്ഞാല് പിന്നെ പറഞ്ഞിട്ട് കാര്യവും ഇല്ല. അത് തന്നെയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ താരറാണി മേഘ്ന നായിഡുവിനും സംഭവിച്ചത്.
പറ്റിക്കപ്പെടുക എന്ന് വച്ചാല്‍, വല്ലാത്ത തരം പറ്റിക്കലിനാണ് മേഘ്ന ഇരയായത്. തടി അടിവസ്ത്രം വരെ പറ്റിപ്പുകാര് തട്ടിയെടുത്തു എന്നാണ് മേഘ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഗോവയില്‍ തന്റെ ഉടമസ്ഥതയില്‍ ഉള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് കൊടുത്തപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ദമ്പതിമാരായിരുന്നു തട്ടിപ്പ് നടത്തിയത്.

മേഘ്ന നായിഡു
തെന്നിന്ത്യന്‍ സിനികളിലും ബോളിവുഡ് സിനിമകളിലും ഐറ്റം ഡാന്‍സുകളിലൂടെ പ്രസിദ്ധി നേടിയ താരം ആണ് മേഘ്ന നായിഡു. ആന്ധ്രക്കാരിയാണ് മേഘ്ന. ബഡാ ദോസ്ത് എന്ന മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട് മേഘ്ന.

ഗോവയില്‍ അപ്പാര്‍ട്ട്മെന്റ്
തമിഴ്, തെലുങ്ക് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മേഘ്ന. ബോളിവുഡ് സിനിമകളിലും വേഷമിട്ടുണ്ട്. മേഘ്നയുടെ ഗോവയിലെ അപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. അതെല്ലാം പുറത്ത് പറഞ്ഞതും മേഘ്ന തന്നെ.

ദമ്പതിമാരുടെ തട്ടിപ്പ്
ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ എന്ന് പറഞ്ഞ് എത്തിയ ദമ്പതിമാരാണ് തട്ടിപ്പ് നടത്തിയത്. ഗോവയിലെ അപ്പാര്‍ട്ട്മെന്റ് നോക്കി നടത്തിയിരുന്ന കെയര്‍ ടേക്കറെ ആയിരുന്നു ഇവര്‍ സമീപിച്ചത്. അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് വേണം എന്നതായിരുന്നു ആവശ്യം.

രേഖകള്‍ സഹിതം
ദമ്പതിമാരാണ്, ന്യൂസിലാന്റില്‍ ജോലിയുണ്ടെന്ന് പറയുന്നു... മാത്രമല്ല, ആധാര്‍ കാര്‍ഡിന്റേയും ഡ്രൈവിങ് ലൈസന്‍സിന്റേയും പകര്‍പ്പ് പോലും നല്കി. സംശയിക്കത്തകതായി ഒന്നും ഉണ്ടായിരുന്നില്ല. വീട് ഇവര്‍ക്ക് വാടയ്ക്ക് നല്‍കുകയും ചെയ്തു.

വാടക കൊടുക്കാതെ മുങ്ങി
എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒറ്റ രൂപ പോലും വാടക കൊടുക്കാതെ രണ്ട് പേരും മുങ്ങി. മുങ്ങിയെന്ന് മാത്രമല്ല വീട്ടിലെ പല സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നല്കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

അടിവസ്ത്രം വരെ
അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന തങ്ങളുടെ അടിവസ്ത്രങ്ങളും സോക്സുകളും പോലും അവര്‍ മോഷ്ടിച്ചു കടന്നു എന്നണ് മേഘ്ന വെളിപ്പെടുത്തുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള പല സാധനങ്ങളും ഇതോടൊപ്പം അവര്‍ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് മേഘ്നയുടെ വെളിപ്പടുത്തല്‍.

പലതും നശിപ്പിച്ചു
എടുത്തുകൊണ്ടുപോകാന്‍ പറ്റാത്ത പല സാധനങ്ങളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫര്‍ണീച്ചറുകളും വിലപിടിപ്പുള്ള ഒരു പ്രതിമയും ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു എന്നാണ് മേഘ്ന പറയുന്നത്. വാതിലിന്റെ പൂട്ട് വരെ മാറ്റി!

പൈസയും പറ്റിച്ചു
അപ്പാര്‍ട്ട്മെന്റിന്റെ കെയര്‍ ടേക്കര്‍ ആയ യുവതിയുടെ പണവും ഇവര്‍ തട്ടിയെടുത്തിട്ടുണ്ടത്രെ. മകന് ന്യൂസിലാന്‍ഡില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് 85,000 രൂപയാണ് ഇവരില്‍ നിന്ന് വാങ്ങിയത്. അയല്‍വാസിയായ മറ്റൊരു സ്ത്രീയില്‍ നിന്ന് 40,000 രൂപ വേറേയും പറ്റിച്ചു.

ചിത്രങ്ങള്‍ പുറത്ത് വിട്ടു
ഗോവയില്‍ തന്നെ ഇവര്‍ മറ്റ് പലരേയും ഇവര്‍ പറ്റിച്ചിട്ടുണ്ട് എന്നാണ് ആരോപണം. ദമ്പതിമാരുടെ ഒരു ചിത്രവും മേഘ്ന പുറത്ത് വിട്ടിട്ടുണ്ട്. ആ ചിത്രത്തിലെ സ്ത്രീ ധരിച്ചിരിക്കുന്നത് തന്റെ വസ്ത്രങ്ങളാണെന്നും മേഘ്ന ആരോപിക്കുന്നുണ്ട്.

കണ്ടാല്‍ അറിയിക്കണം
ഗോവയിലെ കണ്ടോളിം മേഖലയിലാണ് ഈ സംഭവങ്ങള്‍ എല്ലാം നടന്നിട്ടുള്ളത്. ഗോവയിലുള്ള വര് ഇവരെ കരുതിയിരിക്കണം എന്നും മഘ്ന പറയുന്നുണ്ട്. ആരെങ്കിലും ഇവരെ കണ്ടെത്തിയാല്‍ വിവരം അറിയിക്കണം എന്നും മേഘ്ന ആവശ്യപ്പെടുന്നു.
മേഘ്നയുടെ പോസ്റ്റ്
ഫെബ്രുവരി 19 ന് ആണ് മേഘ്ന ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത്. ഇത് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications