Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് വോട്ട് ചോദിച്ച് മേഘ്‌നയുടെ വീഡിയോ

മുംബൈ: താമരപ്പൂക്കള്‍ കൊണ്ട് നഗ്നത മറച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി വോട്ട് ചോദിച്ച ബോളിവുഡ് സുന്ദരി മേഘ്‌ന പട്ടേലിനെ ഓര്‍മയില്ലേ. വിവാദമായ ആ ഫോട്ടോഷൂട്ടിന് ശേഷം മേഘ്‌ന വീണ്ടുമെത്തുകയാണ്. ഇത്തവണ വീഡിയോയിലൂടെയാണ് മേഘ്‌ന മോദിക്ക് വേണ്ടി വോട്ടുചോദിക്കുന്നത്.

രാജ്യത്തെ മുസ്ലിങ്ങള്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യണം എന്നാണ് നടി ആവശ്യപ്പെടുന്നത്. മോദി ഫോര്‍ പി എം എന്ന അഭ്യര്‍ഥനയുമായി വീഡിയോയില്‍ മേഘ്‌ന ആടുന്നും പാടുന്നും ഉണ്ട്. മേഘ്‌ന പട്ടേലിന്റെ നമോ ഗാനങ്ങള്‍ ബി ജെ പിയെയും മോദിയെയും സഹായിക്കുമോ. കാത്തിരുന്നു തന്നെ കാണണം.

ധീരതയുടെ അടയാളമായ നരേന്ദ്രമോദിക്ക് വേണ്ടി ധീരമായ ക്യാംപെയ്ന്‍ നടത്തുന്ന മേഘ്‌നയുടെ ചൂടന്‍ നമ്പറുകള്‍ കാണൂ.

 മോദി ഫോര്‍ പി എം

മോദി ഫോര്‍ പി എം

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ ജയിപ്പിച്ചേ വിടൂ എന്ന വാശിയിലാണ് ബോളിവുഡ് - ഭോജ്പൂരി സുന്ദരിയായ മേഘ്‌ന പട്ടേല്‍

മേഘ്‌നയുടെ നമോ വീഡിയോ

മേഘ്‌നയുടെ നമോ വീഡിയോ

ചൂടന്‍ ഫോട്ടോഷൂട്ടിന് ശേഷം ഇത്തവണ വീഡിയോയുമായാണ് മേഘ്‌ന വോട്ടുപിടിക്കാനെത്തുന്നത്.

ആടിയും പാടിയും മേഘ്‌ന

ആടിയും പാടിയും മേഘ്‌ന

നമോ ഗാനങ്ങള്‍ പാടിയും ഡാന്‍സ് ചെയ്തും മേഘ്‌ന അരങ്ങുതകര്‍ക്കുന്നുണ്ട് വീഡിയോയില്‍

അന്തം വിട്ട് ബി ജെ പി

അന്തം വിട്ട് ബി ജെ പി

മേഘ്‌ന പട്ടേലില്‍ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാത്ത ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും അന്തം വിട്ടിരിപ്പാണ് എന്നാണ് അണിയറ വാര്‍ത്തകള്‍.

മോദിയാണ് രക്ഷ

മോദിയാണ് രക്ഷ

രാജ്യത്തെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്കേ കഴിയൂ, രാജ്യത്തെ മുസ്ലിങ്ങള്‍ മോദിക്ക് വോട്ടുചെയ്യണം. എന്നിങ്ങനെ പോകുന്നു വോട്ടര്‍മാരോട് മേഘ്‌ന പട്ടേലിന്റെ അഭ്യര്‍ഥന.

 മേഘ്‌നയ്ക്ക് വോട്ട് കിട്ടുമോ

മേഘ്‌നയ്ക്ക് വോട്ട് കിട്ടുമോ

നരേന്ദ്രമോദിക്ക് വേണ്ടി മേഘ്‌ന പട്ടേല്‍ നടത്തുന്ന ശ്രമം കാണുമോ, വിവാദ ഫോട്ടോഷൂട്ടിനെ തള്ളിപ്പറഞ്ഞ ബി ജെ പി നേതാക്കള്‍ നമോ വീഡിയോയ്‌ക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നരേന്ദ്രമോദിക്ക് വോട്ട്

നരേന്ദ്രമോദിക്ക് വോട്ട്

വോട്ട് ഫോര്‍ നരേന്ദ്രമോദി എന്ന് മാത്രം എഴുതിയ ഒരു പോസ്റ്റര്‍ കൊണ്ട് നഗ്നത മറച്ച മേഘ്‌ന പട്ടേലിന്റെ ഫോട്ടോഷൂട്ട് വിവാദമായിരുന്നു.

നാണം മറക്കാന്‍ താമര?

നാണം മറക്കാന്‍ താമര?

താമരപ്പൂക്കള്‍ കൊണ്ട് മാത്രം നഗ്നത മറച്ചായിരുന്നു മോദിക്ക് വേണ്ടി മേഘ്‌നയുടെ മറ്റൊരു പോസ്. ഇതിനെതിരെ ബി ജെ പി നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു.

ബറോഡ സുന്ദരി

ബറോഡ സുന്ദരി

ഭോജ്പൂരി ചിത്രങ്ങളിലൂടെ പ്രശസ്തയായ മേഘ്‌ന പട്ടേല്‍ ബറോഡ സ്വദശിനിയാണ്. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് മേഘ്‌ന പട്ടേല്‍

ചുളുവില്‍ കുറച്ച് പ്രശസ്തി

ചുളുവില്‍ കുറച്ച് പ്രശസ്തി

മോദിയോടോ ബി ജെ പിയോടോ ഉള്ള സ്‌നേഹമൊന്നുമല്ല, ചുളുവില്‍ കുറച്ച് പ്രശസ്തി കിട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് മേഘ്‌നയുടെ ഉന്നം എന്ന് പറയുന്നവരുമുണ്ട്.

രാഖിയും രംഗത്ത്

രാഖിയും രംഗത്ത്

മേഘ്‌ന പട്ടേല്‍ മാത്രമല്ല, നരേന്ദ്രമോദിക്ക് വോട്ടഭ്യര്‍ഥനയുമായി ബോളിവുഡ് ഐറ്റം ഗേളായ രാഖി സാവന്തും രംഗത്തുണ്ട്.

വീഡിയോ കാണാന്‍

മേഘ്‌ന പട്ടേല്‍ മോഡിയ്ക്ക് വോട്ട് ചോദിക്കുന്ന വീഡിയോ കാണണ്ടേ..?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+