മെഹബുബ മുഫ്തിയും മകളും വീട്ടുതടങ്കലിൽ: രണ്ട് ദിവസം പിന്നിട്ടെന്ന് ട്വീറ്റ്,'സുരക്ഷാ പ്രശ്നം തനിക്ക് മാത്രമെന്ന് മുഫ്തി
ശ്രീനഗർ: തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി അധ്യക്ഷയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. നിയമവിരുദ്ധമായി വീണ്ടും തടങ്കലിൽ വച്ചിരിക്കുകയാണെന്നും മകൾ ഇൽതിജയെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖരാണ് മുൻ കശ്മീർ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവർ.
'അങ്കിത ശർമ്മയായി' യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ തട്ടി; ഹണിട്രാപ് കേസിൽ രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

വീണ്ടും തടങ്കലിൽ
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു ഉൾപ്പെട്ട തീവ്രവാദ കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീ യഅന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച അറസ്റ്റ് ചെയ്ത പിഡിപി യൂത്ത് വിംഗ് പ്രസിഡന്റ് വഹീദ് പരയുടെ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും എംഎസ് മുഫ്തി പറഞ്ഞു. എംഎസ് മുഫ്തിയുടെ അടുത്ത സഹായി കൂടിയാണ് വഹീദ് പര.

അനുവദിച്ചില്ല
"എന്നെ വീണ്ടും നിയമവിരുദ്ധമായി തടങ്കലിലാക്കി. രണ്ട് ദിവസമായി പുൽവാമയിലെ വാഹിദിന്റെ കുടുംബത്തെ കാണാൻ എന്നെ അനുവദിക്കാൻ ജമ്മു കശ്മീർ ഭരണകൂടം വിസമ്മതിച്ചു. ബിജെപി മന്ത്രിമാർക്കും അവരുടെ അനുയായികൾക്കും കശ്മീരിലെ എല്ലാ കോണുകളിലും സഞ്ചരിക്കാൻ അനുമതിയുണ്ട്, പക്ഷേ സുരക്ഷ പ്രശ്നം എന്റെ കാര്യത്തിൽ മാത്രമാണുള്ളതെന്നും മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. തന്റെ വീടിന്റെ ഗേറ്റിന് പുറത്തുള്ള വാഹനത്തിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തുിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പ്
തെക്കൻ കശ്മീരിലെ പിഡിപിയുടെ പുനരുജ്ജീവനത്തിൽ മുഖ്യപ്രങ്കുവഹിച്ച വഹീദ് പര തീവ്രവാദി ബാധിത മേഖലയായ പുൽവാമ സ്വദേശിയാണ്. ഇവിടെ നിന്ന് ഡിഡിസി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബർ 28നാണ് നടക്കുന്നത്.

പേര് പുറത്തായി
പോലീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദർ സിംഗിന്റെ കേസിന്റെ അന്വേഷണത്തിനിടെയാണ് പരയുടെ പേരും പുറത്തുവരുന്നത്. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ വെച്ച് രണ്ട് ഹിസ്ബുൾ ഭീകരരെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ദവീന്ദർ സിംഗ് സുരക്ഷാ സേനയുടെ പിടിയിലാവുന്നത്. എന്നാൽ പര അറസ്റ്റിലായിട്ടുള്ള് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ്. പരയുടെ വീട് സന്ദർശിച്ചതിന്റെ പേരിലാണ് തന്റെ മകളെയും വീട്ടുതടങ്കലിലാക്കിയതെന്നും മെഹബൂബ ആരോപിക്കുന്നു.

വാർത്താ സമ്മേളനം
2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
ഒക്ടോബറിലാണ് വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന അവർ സുപ്രീംകോടതി ഇടപെടലിന് പിന്നാലെ മോചിതയായത്. ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നും മുഫ്തി വ്യക്തമാക്കി.
Ive been illegally detained yet again. Since two days, J&K admin has refused to allow me to visit @parawahid’s family in Pulwama. BJP Ministers & their puppets are allowed to move around in every corner of Kashmir but security is a problem only in my case. pic.twitter.com/U5KlWzW3FQ
— Mehbooba Mufti (@MehboobaMufti) November 27, 2020