കറണ്ടടിപ്പിക്കാൻ പറഞ്ഞവർക്ക് ഷോക്ക്, അതും ഹൈ വോൾട്ടേജ്! അമിത് ഷായെ ട്രോളി കശ്മീരിൽ നിന്ന് മെഹ്ബൂബ
ശ്രീനഗര്‍: ദില്ലിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി കൊടുത്ത അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും കശ്മീരില്‍ നിന്ന് അഭിനന്ദനം. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയാണ് കെജ്രിവാളിനേയും ആപിനേയും അഭിനന്ദിച്ച് രംഗത്ത് വന്നത്. ട്വിറ്ററിലാണ് പ്രതികരണം. മാസങ്ങളായി വീട്ട് തടങ്കലില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
ട്വീറ്റ് ഇങ്ങനെയാണ്: '' മെഹ്ബൂബ മുഫ്തിക്ക് വേണ്ടി, ദില്ലിയില്‍ ഗംഭീര വിജയം സ്വന്തമാക്കിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു. യഥാര്‍ത്ഥ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത, വിഷലിപ്തമായ വിഭജന രാഷ്ട്രീയത്തെ തളളിക്കളഞ്ഞ ദില്ലി ജനതയേയും അഭിനന്ദിക്കുന്നു''.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ മെഹ്ബൂബ മുഫ്തി ഒളിയമ്പെയ്തു. കറണ്ടടിപ്പിക്കാന് ദില്ലിക്കാരോട് ആഹ്വാനം ചെയ്തവര്‍ക്ക് തന്നെ ഷോക്കേറ്റിരിക്കുകയാണ്. അതും ഹൈ വോള്‍ട്ടേജില്‍ എന്നാണ് മെഹ്ബൂബ മുഫ്തിയുടെ മറ്റൊരു ട്വീറ്റ്. ഷഹീന് ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് ഷോക്കേല്‍ക്കുന്ന തരത്തില്‍ വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ്‍ അമര്‍ത്താന്‍ എന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുളളയും ഫറൂഖ് അബ്ദുളളയും അടക്കമുളള നേതാക്കള്‍ തടവില്‍ തുടരുകയാണ്. മൂവര്‍ക്കും മേല്‍ കേന്ദ്രം പൊതു സുരക്ഷാ നിയമവും ചുമത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള നേതാക്കളെ ഓഗസ്റ്റ് മുതല്‍ വീട്ടുതടങ്കലില്‍ പാര്പ്പിച്ചിരിക്കുന്നതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
On behalf of Ms Mufti, I’d like to congratulate @ArvindKejriwal for his spectacular victory & especially Dilliwallahs for rejecting vitriolic divisive politics & voting on real issues instead
— Mehbooba Mufti (@MehboobaMufti) February 11, 2020
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications