കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബ മുഫ്തിയെ വീട്ടിലേക്ക് മാറ്റി; തടങ്കലില്‍ തുടരും

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കരുതല്‍ തടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ ഇവര്‍ വീട്ടിലും തടങ്കലില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മൗലാന ആസാദ് റോഡിലെ താത്കാലിക ജയിലില്‍ നിന്നും മെഹ്ബൂബ മുഫ്തിയെ ഔദ്യോഗിത വസതിയായ ഫെയര്‍വ്യൂ ഗുപ്തര്‍ റോഡിലേക്കണ് മാറ്റിയത്.
ആഗസ്റ്റ് അഞ്ചിനായിരുന്നു മെഹ്ബൂബ മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലില്‍ വെക്കുന്നത്. പിന്നാലെ ഫെബ്രുവരി ആറിന് പൊതു സുരക്ഷ നിയമം ചുമത്തി കേസെടുക്കാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.

mehbooba

മാര്‍ച്ച് 34 നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നത്. ഒമര്‍ അബ്ദുള്ളയുടെ മോചനം ആവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നുണ്ടായെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഒമര്‍ അബ്ദുള്ളയുടെ മോചനം. മാര്‍ച്ച് 13 ന് ഒമര്‍ അബ്ദുള്ളയുടെ പിതാവ് ഫാറുഖ് അബ്ദുള്ളയേയും തടങ്കലില്‍ നിന്നും മോചിപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ 400 ഓളം രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരില്‍ തടവിലായത്.ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചതിന് പിന്നാലെ സന്തോഷം രേഖപ്പെടുത്തി മെഹ്ബൂബ മുഫ്തിയുടെ അക്കൗണ്ടില്‍ നിന്ന് മകള്‍ ഇല്‍തിജ ട്വീറ്റ് ചെയ്തിരുന്നു. സ്ത്രീ ശക്തിയേയും അവകാശങ്ങളേയും കുറിച്ച് സംസാരിക്കുന്ന ഭരണകൂടം സ്തീകളെയാണ് കൂടുതല്‍ ഭയക്കുന്നതെന്നും ഇല്‍തിജ ടിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് രോഗ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ലോക്കഡൗണ്‍ കാലത്തെ നിയന്ത്രളങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ട്വീറ്റുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 232 ദിവസത്തെ വീട്ടുതടങ്കല്‍ അനുഭവത്തില്‍ നിന്നായിരുന്നു ഒമര്‍ ഇത് ചെയതത്. ശുദ്ധവായു ശ്വസിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ജനാലകള്‍ തുറന്ന് ദീര്‍ഘമായി ശ്വസിക്കൂവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കെങ്കിലും ക്വാറന്റൈന്‍, അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിജീവിക്കാനുള്ള പൊടികൈകള്‍ ആവശ്യമുണ്ടോ? എനിക്കാണെങ്കില്‍ ആ കാര്യത്തില്‍ മാസങ്ങളുടെ പരിചയമുണ്ടെന്നും ഒമര്‍ ട്വീറ്റ് ചെയ്തു.

ട്രംപിന്റെ 'തിരിച്ചടി' ഭീഷണി ഏറ്റു; മരുന്ന് കയറ്റുമതി നിയന്ത്രണം മോദി സര്‍ക്കാര്‍ നീക്കിട്രംപിന്റെ 'തിരിച്ചടി' ഭീഷണി ഏറ്റു; മരുന്ന് കയറ്റുമതി നിയന്ത്രണം മോദി സര്‍ക്കാര്‍ നീക്കി

English summary
Mehbooba Mufti shifted to her home, detention continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X