Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ ലോകത്തെ പെണ്‍വാണിഭം: കൂടുതല്‍ വെളിപ്പെടുത്തലുമായി നടികള്‍! നാണംകെട്ട് സിനിമാ ലോകം

തെലുങ്ക് സിനിമാ രംഗത്തെ പിടിച്ച് കുലുക്കിയ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം മൂന്ന് നടിമാരാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്തെത്തിയത്.

നേരത്തേ തെലുങ്ക് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ ശ്രീറെഡ്ഡി, നിക്കി ഗില്‍റാണിയുടെ സഹോദരിയായ സഞ്ജന ഗില്‍റാണി, ഗാനരചിയതാവ് ശ്രേഷ്ഠ എന്നിവരാണ് നിര്‍മ്മാതാവും ഭാര്യയും തങ്ങളേയും സമീപിച്ചിരുന്നെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിച്ച് തന്നേയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയതിരിക്കുകയാണ് പ്രമുഖ നടിയായ മെഹ്റിന്‍ പിര്‍സാദ.

ചതിയില്‍ പെടുത്തും

ചതിയില്‍ പെടുത്തും

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് തെലുങ്ക് സിനിമയിലെ നിര്‍മ്മാതാവ് മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെ പെണ്‍വാണിഭക്കേസില്‍ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. യുവ നടിമാരെ വിദേശത്ത് നടത്തുന്ന കലാ സാംസ്കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷനും ഭാര്യയും സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. വിദേശത്ത് പലതും വാഗ്ദാനം ചെയ്ത് എത്തിക്കുന്നതോടെ തന്ത്രപരമായി ചതിയില്‍പ്പെടുത്തുകയാണ് ഇരുവരുടേയും രീതി.

തെലുഗു അസോസിയേഷന്‍

തെലുഗു അസോസിയേഷന്‍

നടിമാരെ എത്തിക്കാന്‍ വിവിധ തെലുഗു സിനിമാ അസോസിയേഷനുകളുടെ ലെറ്റര്‍ ഹെഡാണ് ഇരുവരും ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. കഴിഞ്ഞ മാസം സതേണ്‍ കാലിഫോര്‍ണിയ തെലുഗു അസോസിയേഷന്‍റെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് തനിക്ക് ഒരു ലെറ്റര്‍ ലഭിച്ചിരുന്നെന്നും അസോസിയേഷന്‍ ആദരിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് കാണിച്ചാണ് ലെറ്റര്‍ ലഭിച്ചതെന്നും ഒരു തെലുഗു താരം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അങ്ങനെ തങ്ങള്‍ ആരേയും ക്ഷണിച്ചിരുന്നില്ലെന്ന് അസോസിയേഷന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

ലക്ഷക്കണക്കിന് തുക

ലക്ഷക്കണക്കിന് തുക

ചിക്കാഗോയിലെ ബെല്‍മെന്‍റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെന്‍റില്‍ നടിമാരെ താമസിപ്പിച്ചാണ് ഇവിടേയ്ക്ക് പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ചിരുന്നത്. ആവശ്യമുള്ളവര്‍ക്ക് ന്യൂ ജഴ്സി, വാഷിങ്ടണ്‍, ഡള്ളാസ് എന്നിവിടങ്ങളിലേക്ക് വമ്പന്‍ തുകയ്ക്ക് എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു.
രണ്ട് ലക്ഷം രൂപയ്ക്കാണ് ഇവര്‍ നടിമാരെ എത്തിച്ചുകൊടുക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കിഷന്‍റേയും ചന്ദ്രയുടേയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. തിരച്ചലില്‍ നടികളെ ഇടപാടിന് എത്തിക്കുന്ന ഇടവും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിച്ചിരിക്കുന്ന ചന്ദ്രയുടെ ഡയറി പോലീസ് കണ്ടെത്തി.

നിരവധി ഇമെയിലുകള്‍

നിരവധി ഇമെയിലുകള്‍

ചന്ദ്രയുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ വിലയും ഇടപാട് സംബന്ധിച്ച വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.അന്വേഷണത്തില്‍ നടിമാരെ എത്തിക്കാനും എയര്‍ടിക്കറ്റ് ബുക്ക് ചെയ്യാനും ഉപയോഗിച്ച ഇമെയിലുകളും പോലീസ് കണ്ടെത്തി. പല മുന്തിയ ഹോട്ടലുകളും ഇരുവരും ബുക്ക് ചെയ്തിരുന്നു.

നടിയെ തടഞ്ഞു

നടിയെ തടഞ്ഞു

അന്വേഷണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയ തെലുഗ് താരങ്ങളെ ചിക്കാഗോ പോലീസ് ചോദ്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തെലുഗു താരം മെഹ്റിന്‍ പിര്‍സാദയേയും ഇത്തരത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അമേരിക്കയില്‍ തന്‍റെ പുതിയ ചിത്രമായ പന്തത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു താരത്തെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. താരം തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ആറ് മണിക്കൂര്‍

ആറ് മണിക്കൂര്‍

ഷൂട്ടിങ്ങ് കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്തിയതോടെ പോലീസ് സംഘം താരത്തെ വളയുകയായിരുന്നു. തെലുഗ് സിനിമാ താരമാണെന്ന് വെളിപ്പെടുത്തിയതോടെ മണിക്കൂറോളമാണ് മെഹ്റിനെ പോലീസ് ചോദ്യം ചെയ്തത്.
എന്നാല്‍ കൃത്യമായ രേഖകളെല്ലാം അവര്‍ക്ക് നല്‍കിയതോടെ തന്നെ പോകാന്‍ അനുവദിച്ചതായി നടി തന്നെയാണ് തുറന്നു പറഞ്ഞത്. തെലുഗ് സിനിമയില്‍ വലിയ പെണ്‍വാണിഭ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം തന്നെ ഞെട്ടിപ്പിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. ചിലര്‍ നടത്തുന്ന ഇത്തരം മോശപ്പെട്ട പ്രവൃത്തികള്‍ക്ക് ഒരു സിനിമാ മേഖല ഒന്നാകെ നാണം കെടേണ്ടി വരുന്നത് അപഹാസ്യമാണെന്നും താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+