Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ എന്തെങ്കിലും ചെയ്‌തോ; ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല'; ലോക്ക്ഡൗണില്‍ മെഹുവ മൊയിത്ര

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര.
അഞ്ച് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഒരോന്നിനേയും എംപി വിമര്‍ശിക്കുന്നു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മെയ് മാര്‍ച്ച് 24 നാണ് രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചത്. അതില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നാലെ അഞ്ച് ഘട്ടങ്ങളിലായി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.

mahua moitra

ലോക്ക്ഡൗണ്‍-1: നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല

ലോക്ക്ഡൗണ്‍-2: നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. പക്ഷെ അത് ചെയ്യാന്‍ കഴിയില്ല

ലോക്ക്ഡൗണ്‍-3: നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും പക്ഷെ അത് ചെയ്യാന്‍ കഴിയില്ല

ലോക്ക്ഡൗണ്‍-4: നിങ്ങള്‍ക്ക് ഇതോ അതോ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇതോ അതോ ചെയ്യാന്‍ കഴിയില്ല.

ലോക്ക്ഡൗണ്‍-5: നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.എന്നായിരുന്നു മെഹുവ മൊയിത്രയുടെ ട്വീറ്റ്.

അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് ആണ് ആരംഭിക്കുന്നത്. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്.

അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. നേരത്തെ ഇന്ത്യാ ഒമ്പതാം സ്ഥാനത്തായിരുന്നു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുമ്പോഴാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+