കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹുൽ ചോക്സിയുടെ ദുബായിലെ വസ്തുവകകൾ കണ്ടുകെട്ടി; മെർസിഡസ് കാർ അടക്കം 3 വസ്തുക്കളാണ് പിടിച്ചെടുത്തത്!

Google Oneindia Malayalam News

കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരി മെഹുൽ ചോക്സിയുടെ വസ്തുക്കൾ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ദുബായിലുള്ള മൂന്ന് വ്യാപര വസ്തുവകകളാണ് പിടിച്ചെടുത്തത്. മെർസിഡസ് ബെൻസ് കാർ, ഫിക്സഡ് ഡെപോസിറ്റ്, മറ്റ് വിലമതിക്കുന്ന വസ്തുക്കൾ എന്നിവയാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.

<strong>ദുബായ് ബസ് അപകടം: 17 പേരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി</strong>ദുബായ് ബസ് അപകടം: 17 പേരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യാപാരിയാണ് മെഹുൾ ചോക്സി. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 13,000 കോടിയിലേറെ രൂപയുടെ തിരിമറിനടത്തിയ വജ്രവ്യവസായി നീരവ് മോദിയുടെ അമ്മാവനായ മെഹുൾ ചോക്സി ജനുവരി ആദ്യവാരമാണ് ഇന്ത്യ വിട്ടത്. തട്ടിപ്പിന് ശേഷം ആന്റിഗ്വ എന്ന വിദേശ രാജ്യത്തിന്റെ പൗരത്വം നേടി ഇന്ത്യ വിട്ട മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ ആന്റിഗ്വ സർക്കാർ തീരുമാനിച്ചതായി ഇവിടുത്തെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.

Mehul Choksi

ഇതിന് പിന്നാലെയാണ് വസ്തു വകകൾ കണ്ടുകെട്ടാനുള്ള നടപടികളുമായി എൻഫോർസ്മെന്റ് രംഗത്തെത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് കരീബിയൻ രാജ്യമായ ആന്റിഗ്വ മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. തങ്ങളുടെ രാജ്യം കുറ്റവാളികൾക്കുള്ള സുരക്ഷിത കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ ഇതുമായി ബന്ധപ്പെട്ട് വിശദീകരികരിക്കുകയും ചെയ്തിരുന്നു.

ചോക്സിയും നീരവ് മോദിയുമാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ. ബാങ്കിലെ ചില ജീവനക്കാരെ സ്വാധീനിച്ച്, 13,400 കോടി വായ്‌പയെടുത്ത ശേഷം തുക തിരിച്ചടക്കാതെ പറ്റിച്ചെന്നാണ് കേസ്. 2018 ലാണ് സംഭവം പുറത്തുവന്നത്. ഇതിന് മുൻപ് തന്നെ മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടിരുന്നു.

English summary
Mehul Choksi's Dubai properties seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X