കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു; കൈമാറ്റ നീക്കത്തിന് തിരിച്ചടി‌

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു | Oneindia Malayalam

ദില്ലി: വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഇന്ത്യൻ പാസ്പോർട്ട് സമർപ്പിച്ചു. മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കങ്ങൾക്ക് തടയിടാൻ വേണ്ടിയാണ് നീക്കമെന്നാണ് കരുതുന്നത്.

പാസ്പോർട്ടിനൊപ്പം 177 ഡോളറും ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെഹുൽ ചോക്സിക്ക് ആന്റിഗ്വയിലേയും ബർബൂഡയിലേയും പൗരത്വം ലഭിക്കുന്നത്. ഇരട്ടം പൗരത്വം അംഗീകരിക്കാനായില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ചോക്സിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ മെഹുൽ ചോക്സി തയാറാകുന്നത്.

choksi

മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ആന്റിഗ്വയിൽ പുരോഗമിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വ്യാജ രേഖകൾ ചമച്ച് മെഹുൽ ചോക്സിയും നീരവ് മോദിയും ചേർന്ന് 13,500 കോടി രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പ് പുറത്ത് വരുന്നതിന് രണ്ടാഴ്ച മുമ്പ് മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിടുകയായിരുന്നു.

സിബിഐയുടെ അഭ്യത്ഥന പ്രകാരം ഇന്റർ പോൾ മെഹുൽ ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ആന്റിഗ്വയിൽ നിന്നും ഇന്ത്യയിലേക്ക് എത്താനാകില്ലെന്ന് ചോക്സി അടുത്തിടെ മുംബൈ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലും വിദേശത്തുമായുള്ള മെഹുൽ ചോക്സിയുടെ 250 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

English summary
Mehul Choksi gives up Indian citizenship, surrenders passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X