കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നില്ല: പുതിയ തന്ത്രം പയറ്റി മെഹുല്‍ ചോക്സി, ശ്രമം അന്വേഷണം

  • By Desk
Google Oneindia Malayalam News

ദില്ലി: പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നേരിട്ട് ഹാരാജാകാന്‍ കഴിയില്ലെന്ന് അറിയിച്ച് മെഹുല്‍ ചോക്സി. 41 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുള്ളത്. 13,000 കോടി രൂപ തട്ടിപ്പ് നടത്തിയ നീരവ് മോദിയും മെഹുല്‍ ചോക്സിയും കഴിഞ്ഞ ജനുവരിയില്‍ രാജ്യം വിടുകയായിരുന്നു. നിലവില്‍ മെഹുല്‍ ചോക്സി ആന്റിഗ്വ പൗരന്‍ കൂടിയാണ്.

<strong>പ്രളയകാലത്തെ ജനകീയ ഐക്യം തകർക്കാൻ ബോധപൂർവ ശ്രമം: പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ</strong>പ്രളയകാലത്തെ ജനകീയ ഐക്യം തകർക്കാൻ ബോധപൂർവ ശ്രമം: പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിച്ച മെഹുല്‍ ചോക്സി അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുംബൈ കോടതിയോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ വാദങ്ങളുമായി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബാങ്കുകളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് മെഹുല്‍ ചോക്സിയുടെ പക്ഷം.

mehul-choksi-

ഡിസംബര്‍ ആദ്യം മെഹുല്‍ ചോക്സിയെ പിടികൂടുന്നതിനായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിത്ത കുറച്ച് മാസങ്ങളായി മെഹുല്‍ ചോക്സിയെ നിയമത്തിന് മുമ്പിലെത്തിക്കാനുള്ള ശ്രമമാണ് സിബിഐ നടത്തിവരുന്നത്. കുറ്റകൃത്യങ്ങളില്‍പ്പെട്ട് രാജ്യം വിട്ടവരെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ അംഗ രാജ്യങ്ങളുടെ നിര്‍ദേശത്തില്‍ പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറണ്ടാണ് റെഡ് കോര്‍ണര്‍ നോട്ടീസ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിയായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട കുറ്റവാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടന്നുവന്നിരുന്നു. എന്നാല്‍ മെഹുല്‍ ചോക്സിയ്ക്ക് പൗരത്വം നല്‍കിയ ദീപ് രാഷ്ട്രമായ ആന്റിഗ്വേയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാന്‍ നിലവില്‍ കരാറില്ല.

English summary
Mehul Choksi tells ED 41-hour trip to India not possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X