കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോർട്ട് ഇല്ലാതെ എങ്ങനെ ഇന്ത്യയിൽ തിരിച്ചെത്തും? സിബിഐയ്ക്ക് മെഹുൽ ചോക്സിയുടെ കത്ത്...

ഇന്ത്യയിലേക്ക് തിരികെ വരുന്നത് അസാധ്യമാണെന്നാണ് മെഹുൽ ചോക്സി കത്തിൽ പറയുന്നത്.

Google Oneindia Malayalam News

ദില്ലി: പാസ്പോർട്ട് സസ്പെൻഡ് ചെയ്തതിനാൽ ഇന്ത്യയിലേക്ക് മടങ്ങിവരുന്നത് അസാധ്യമാണെന്ന് മെഹുൽ ചോക്സി. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ മെഹുൽ ചോക്സി, സിബിഐയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നീരവ് വായ്പയെടുത്ത പണം പോയത് തന്നെ, 1000 കോടി തിരിച്ചുപിടിക്കാനാവില്ല, പരാജയം സമ്മതിച്ച് ബാങ്കുകള്‍നീരവ് വായ്പയെടുത്ത പണം പോയത് തന്നെ, 1000 കോടി തിരിച്ചുപിടിക്കാനാവില്ല, പരാജയം സമ്മതിച്ച് ബാങ്കുകള്‍

എന്തിനാണ് പാസ്പോർട്ട് സസ്പെൻഡ് ചെയ്തതെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. ഇതുസംബന്ധിച്ച് മുംബൈയിലെ റീജണൽ പാസ്പോർട്ട് ഓഫീസിനോട് വിശദീകരണം തേടിയെങ്കിലും അവർ വ്യക്തമായ മറുപടി നൽകിയില്ല. അതിനാൽ ഇന്ത്യയിലേക്ക് തിരികെ വരുന്നത് അസാധ്യമാണെന്നാണ് മെഹുൽ ചോക്സി കത്തിൽ പറയുന്നത്.

mehulchoksi

മാർച്ച് ഏഴാം തീയതി എഴുതിയതെന്ന് കരുതുന്ന കത്തിൽ താൻ എങ്ങനെയാണ് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകുന്നതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ അമ്മാവനാണ് രത്ന വ്യാപാരിയായ മെഹുൽ ചോക്സി.

നീരവ് മോദി നടത്തിയ വായ്പാ തട്ടിപ്പിൽ മെഹുൽ ചോക്സിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് സിബിഐ അദ്ദേഹത്തെയും പ്രതിചേർത്തത്. തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നീരവ് മോദിക്കൊപ്പം മെഹുൽ ചോക്സിയും രാജ്യം വിട്ടിരുന്നു. എന്നാൽ താൻ മുങ്ങി നടക്കുകയല്ലെന്നും, സിബിഐ കേസ് എടുക്കുന്നതിന് മുൻപ് തന്നെ ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്ത് പോയിരുന്നുവെന്നുമാണ് ചോക്സിയുടെ വാദം.

പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്

അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...

English summary
mehul choksi writes to cbi, can't return back to india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X