കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്‌രിവാളിന്റെ ഹാപ്പിനെസ് ക്ലാസിനെ പുകഴ്ത്തി മെലാനിയ, പറഞ്ഞത് ഇങ്ങനെ, മോദിയെ കുറിച്ച് മിണ്ടിയില്ല!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിന്റെ എഎപി സര്‍ക്കാര്‍ നടപ്പാക്കിയ ഹാപ്പിനെസ് ക്ലാസിനെ പുകഴ്ത്തി അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ദക്ഷിണ ദില്ലിയിലെ നാനപുരയിലെ സര്‍വോദയ കോ എജുക്കേഷന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളാണ് മെലാനിയ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം സ്‌കൂളില്‍ ചെലവഴിച്ച മെലാനി ഹാപ്പിനസ് ക്ലാസിനെ പുകഴ്ത്തുകയും ചെയ്തു. അതേസമയം ചടങ്ങിലേക്ക് മുഖ്യമന്ത്രി കെജ്‌രിവാളിനെയോ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയോ ക്ഷണിച്ചിരുന്നില്ല.

1

അതേസമയം മോദി സര്‍ക്കാര്‍ ഇടപെട്ടാണ് എഎപിയുടെ പ്രാതിനിധ്യം ഒഴിവാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ പരിപാടി അല്ലാത്തത് കൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഹാപ്പിനസ് ക്ലാസ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് മെലാനിയ സന്ദര്‍ശനത്തില്‍ പറഞ്ഞു. നമസ്‌തേ എന്ന് പറഞ്ഞായിരുന്നു മെലാനിയ സംസാരിച്ചത്. ഇത് മനോഹരമായ സ്‌കൂളാണെന്ന് അവര്‍ പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള നൃത്തമാണ് വിദ്യാര്‍ത്ഥികള്‍ മെലാനിയക്കായി സംഘടിപ്പിച്ചത്. ഇതിന് അവര്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നന്ദി പറഞ്ഞു. ഇത് തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ്. ഇവിടെ എല്ലാവരും എന്നെ സ്വാഗതം ചെയ്യുന്നു. യുഎസ്സില്‍ നിങ്ങളെ പോലുള്ള കുട്ടികളുമായി ചേര്‍ന്ന് സമാന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബീ ബെസ്റ്റ് എന്ന സംരംഭം അത്തരത്തിലുള്ളതാണെന്നും മെലാനിയ പറഞ്ഞു. അതേസമയം കുട്ടികളുമായുള്ള സംസാരത്തിനിടെ ഒരിക്കല്‍ പോലും മെലാനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സംസാരിച്ചില്ല.

ബീ ബെസ്റ്റില്‍ മയക്കുമരുന്ന ഉപയോഗത്തിന്റെ അപകടങ്ങള്‍, ഓണ്‍ലൈന്‍ സുരക്ഷയുടെ ആവശ്യകത, കുട്ടികളുടെ ക്ഷേമം എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഭാഗമാവുന്നതിലൂടെ അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധിക്കുമെന്ന് മെലാനിയ പറഞ്ഞു. ഹാപ്പിനെസ് ക്ലാസിനെത്തിയ മെലാനിയക്ക് മധുബനി ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചത്. അധ്യാപകരുമായും മെലാനിയ സംസാരിച്ചു. മെലാനിയയുടെ സന്ദര്‍ശനത്തിന് മുമ്പ് കെജ്‌രിവാള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. സ്‌കൂളുകളില്‍ നിന്ന് ഹാപ്പിനെസ് ക്ലാസിലൂടെ ലഭിക്കുന്ന സന്ദേശം അവര്‍ ഏറ്റെടുക്കുമെന്ന് കരുതുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

അനിതാ ദ്രോഗിയുടെ ഡിസൈനില്‍ ഇവാന്‍ക... രണ്ടാം ദിനത്തിലും ഗംഭീര വസ്ത്രധാരണം, അണിഞ്ഞത് ഷെര്‍വാണി!!അനിതാ ദ്രോഗിയുടെ ഡിസൈനില്‍ ഇവാന്‍ക... രണ്ടാം ദിനത്തിലും ഗംഭീര വസ്ത്രധാരണം, അണിഞ്ഞത് ഷെര്‍വാണി!!

English summary
melania trump praises kejriwal's happiness class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X