കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗത്വ വിതരണത്തില്‍ ക്രിത്രിമം; സംസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ദേശീയ നേതൃത്വം

  • By
Google Oneindia Malayalam News

ദില്ലി: അംഗത്വ വിതരണത്തിന് മുന്‍പ് സംസ്ഥാന ഘടകങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശവുമായി ബിജെപി ദേശീയ നേതൃത്വം. അംഗത്വം പെരുപ്പിച്ച് കാണിക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇത് തടയുകയെന്ന ലക്ഷ്യവുമായി ദേശീയ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. അംഗത്വം എടുക്കുന്നവരുടെ ഓണ്‍ സ്പോര്‍ട് വെരിഫിക്കേഷന്‍ നടത്തണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം.

shahbjp

നിലവില്‍ പാര്‍ട്ടി നല്‍കുന്ന നമ്പരില്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപിയില്‍ അംഗങ്ങളാകും. എന്നാല്‍ മിസ്ഡ് കോള്‍ അംഗത്വത്തിനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. നമ്പര്‍ മാറി വിളിക്കുന്നവര്‍ പോലും അംഗങ്ങളായ സാഹചര്യം ഉണ്ടായതോടെയാണ് ഇത്തവണ അംഗത്വ വിതരണത്തിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ അംഗത്വം എടുക്കുന്നവരെ പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കണം. ആര്‍ക്കും അംഗത്വം എടുക്കാമെന്ന സ്ഥിതിയില്‍ നിന്ന് മാറി കൃത്യമായ അഡ്രസ് പ്രൂഫും ഐഡി പ്രൂഫും ഉള്ളവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. ഒരിക്കല്‍ ബിജെപി നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ആ വ്യക്തിയെ ലെക്കോഷന്‍റെ അടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ഇതിനായി പ്രത്യേകം ആളുകളേയും പാര്‍ട്ടി ചുമതലപ്പെടുത്തു. രണ്ട് ലക്ഷം പേരെയാണ് രാജ്യത്ത് ഉടനീളം ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

<strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്</strong>ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

English summary
Membership campaaign: BJP introduces on spot verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X