മുംബൈയിലെ നാവിക താവളത്തില്‍ കറുത്ത വസ്ത്രം ധരിച്ച ആയുധ ധാരികള്‍; അതീവ ജാഗ്രത നിര്‍ദേശം
മുംബൈ: മുംബൈയില്‍ നാവിക സേനയുടെ അതീവ ജാഗ്ര നിര്‍ദേശം. ആയുധ ധാരികള്‍ ഉറാന്‍ നാവിക താവളത്തില്‍ കടന്നതായി സംശയം.
കറുത്ത വേഷമിട്ട ആയുധ ധാരികളെ കണ്ടെന്ന് രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിനെ അറിയിച്ചത്. ആയുധ ധാരികളായ അഞ്ച് പേര്‍ കടന്നെന്നാണ് സംശയിക്കുന്നത്. ഇവരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചിച്ചുണ്ട്.

മുംബൈ പോലീസും നാവിക സേനയും ചേര്‍ന്ന് തിരിച്ചില്‍ നടത്തുകയാണ്. സ്ഥലത്തെ കോളേജുകളിലും സ്‌കൂളുകളിലും ഉള്‍പ്പെടെ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഐഎന്‍എസ് അഭിമന്യൂ ബേസിനടുത്താണ് ആയുധ ധാരികളെ കണ്ടത്.












Click it and Unblock the Notifications