• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാഗാലാന്റ് സ്വദേശികളോട് വിവേചനം, കടയിൽ കയറാൻ അനുവദിച്ചില്ല... മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽ

ബെംഗളൂരു: മൈസൂരുവിൽ നാഗാലാൻഡ് സ്വദേശികൾക്ക് കടയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. കൊറോണ ഭീതിക്കിടെ ചൈനീസ് പൌരന്മാരാണെന്ന് കരുതിയാണ് പ്രവേശനം നിഷേധിച്ചത്. സംസ്ഥാനത്തെ ഒരു ചില്ലറ വിൽപ്പന ശാലയിലാണ് സംഭവം. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ തുടരുമ്പോഴാണ് ഈ സംഭവം.

21 ദിവസം മതിയാവില്ല, ഇന്ത്യയിൽ 49 ദിവസത്തെ ലോക്ക് ഡൗൺ വേണമെന്ന് പഠനം, ഇനിയുള്ള ദിവസങ്ങൾ നിർണായകം

നാഗാലാന്റ് സ്വദേശികൾക്ക് വിവേചനം നേരിടേണ്ടി വന്ന സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കടയുടമയെ കസ്റ്റഡിയിലെടുത്തതായും മൈസൂരു സിറ്റി പോലീസ് ട്വീറ്റിൽ വ്യക്തമാക്കി. മൈസുരുവിലെ മോർ മെഗാസ്റ്റോറിലാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ത്യയുൾപ്പെടെ 201 ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.

 ഞങ്ങളും മനുഷ്യരല്ലേ...

ഞങ്ങളും മനുഷ്യരല്ലേ...

തങ്ങളെ അകത്ത് കടക്കാൻ അനുവദിക്കണമെന്ന് ഇവർ കടയിലെ ജീവനക്കാരോട് അപേക്ഷിക്കുന്നതും ഇവരിലൊരാൾ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മാസ്കും കയ്യിൽ ഗ്ലൌസും അണിഞ്ഞ ജീവനക്കാർ ഇവരെ കടയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. "ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരാണ്. എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ തടയുന്നത്? ഞങ്ങൾ നിങ്ങളെ ആധാർ കാർഡ് കാണിക്കാം" എന്ന് ഇവർ പറയുന്നതും വീഡിയോയിൽ കേൾക്കാം.

 വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

നിമിഷങ്ങൾക്കകം കടയിൽ നിന്ന് പുറത്തേക്ക് വന്ന മറ്റൊരു ജീവനക്കാരൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. സംഭവങ്ങൾ റെക്കോർഡ് ചെയ്യരുതെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. സംഭവം നടക്കുമ്പോൾ കടയിൽ നിരവധി പേർ ഉണ്ടായിരുന്നില്ലെങ്കിലും ആരും ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ലെന്നും യുവാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നാഗാലാന്റ് സ്വദേശികളോട് വിവേചനം

നാഗാലാന്റ് സ്വദേശികളോട് വിവേചനം

മൈസൂരുവിൽ നാഗാലാന്റ് സ്വദേശികൾക്കെതിരെയുള്ള വിവേചനം ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ കൃഷ്ണരാജ പോലീസ് സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സ്റ്റോറിന്റെ മാനേജരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തതായും മൈസൂരു സിറ്റി പോലീസ് ട്വീറ്റിൽ വ്യക്തമാക്കി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികളുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

വിവേചനം അംഗീകരിക്കില്ല

വിവേചനം അംഗീകരിക്കില്ല

എന്നാൽ സംഭവത്തിന് പിന്നാലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്ന് മോർ മെഗാ സ്റ്റോർ ട്വിറ്ററിൽ കുറിച്ചു. ഞങ്ങളുടെ കടകൾ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടി തുറന്നിരിക്കുന്നുണ്ട്. ഈ സംഭവം അടിയന്തരമായി അന്വേഷിക്കേണ്ടതാണ്. ഞങ്ങളും ജീവനക്കാരും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാത്തരം നിർദേശങ്ങളും പാലിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നതായും മോർ മെഗാസ്റ്റോർ ട്വീറ്റിൽ വ്യക്തമാക്കി.

കർശന നടപടിയെന്ന് പോലീസ് മേധാവി

ദില്ലിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെയുള്ള വിവേചനത്തെ തുടർന്ന് 40 കാരൻ അറസ്റ്റിലായിരുന്നു. സ്ത്രീയുടെ നേർക്ക് പാൻ ചവച്ച് തുപ്പിയ സംഭവത്തിലാണ് അറസ്റ്റ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെയുള്ള വിവേചനം ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു പോലീസ് തലവൻ ഭാസ്കർ റാവു മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സുരക്ഷിതരാണെന്നും അനിഷ്ട സംഭവങ്ങളുണ്ടെങ്കിൽ പോലീസിൽ വിവരമറിയിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

English summary
Men From Nagaland Denied Entry To Mysuru Store Amid Coronavirus Scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X