ഇവിടെ റോഡ് കാലനാണ്, ഹൈവേ വിഴുങ്ങിയ ഒരു ഗ്രാമം
പേടകുന്ത: ഇന്ത്യ എത്ര വികസിച്ചു എന്നു പറഞ്ഞാലും തീരാത്ത പ്രശ്‌നങ്ങളാണ് ഉള്ളത്. റോഡ് വികസനമൊക്കെ നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും റോഡിന് സുരക്ഷിതത്വം ഉണ്ടോ എന്ന കാര്യം കൂടി പരിശോധിക്കണം. അങ്ങനെ പരിശോധിച്ചിരുന്നെങ്കില്‍ തെലുങ്കാനയിലെ പേടകുന്ത ഗ്രാമീണര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. തെലുങ്കാനയിലെ ഗ്രാമീണരുടെ ജീവിതമെല്ലാം ഹൈവേ വിഴുങ്ങിയതാണ്. കാരണം ഈ ഹൈവേ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അനേകം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. തെലുങ്കാനയിലെ നാഷണല്‍ ഹൈവേ 44 മുറിച്ചു കടന്നു വേണം പേടകുന്ത എന്ന ഗ്രാമത്തിലേക്ക് എത്താന്‍. അടുത്ത ഗ്രാമവുമായും ടൗണുമായും വേര്‍ത്തിരിക്കുന്നത് ഈ ഹൈവേയാണ്. പേടകുന്ത ഗ്രാമത്തിലെ മിക്ക ആളുകളും ആശ്രയിക്കുന്നത് അടുത്ത ഗ്രാമത്തെയും ടൗണുമാണ്. കാരണം ഇവരുടെയൊക്കെ ജോലി അടുത്തുള്ള സ്ഥലങ്ങളിലാണ്. ഇവര്‍ക്ക് എവിടെ പോകണമെങ്കിലും ഹൈവേ മുറിച്ചു കടക്കാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. എല്ലാം സാധാരണ ജീവിതം നയിക്കുന്നവരാണ്.
എന്നാല്‍ ഒരു ഗ്രാമത്തിലെ 35 കുടുംബങ്ങളെയാണ് ഈ റോഡ് വഴിയാധാരമാക്കിയത്. ഈ 35 കുടുംബങ്ങളിലും സ്ത്രീകള്‍ ഇന്ന് വിധവകളാണ്. ഇവിടെ എല്ലാവര്‍ക്കുമായി ഒരാണ്‍കുട്ടി മാത്രമാണിപ്പോള്‍. ബാക്കി വരുന്ന എല്ലാവരുടെയും കുടുംബത്തിലെ അത്താണിയെ റോഡ് വിഴുങ്ങിയതാണ്. 2006 ലാണ് ഈ റോഡ് ഇവിടെ നിലവില്‍ വന്നത്.

റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ 25 പുരുഷന്‍മാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എന്നാല്‍ കുടുംബങ്ങളുടെ അവസ്ഥ അതിലേറെ പരിതാപകരവുമാണ്. ഇവരുടെ കുടുംബങ്ങളില്‍ മിക്കവരും സ്ത്രീകളും കുട്ടികളും പ്രായമായവരും അടുങ്ങുന്നതാണ്. കുടുംബത്തിന്റെ അത്താണിയെ തന്നെയാണ് ഈ ഗ്രാമത്തിന് ഇപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ഭര്‍ത്താവും സഹോദരനും പിതാവുമെല്ലാമാണ് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. ഇവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ഇനി ആരും തന്നെ ഇല്ലയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഈ ഗ്രാമത്തിലുള്ളത് നിത്യരോഗികളും മറ്റു പ്രശ്‌നങ്ങളൊക്കെ ഉള്ളവരാണ്.
ഇത്രയും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഇവിടെ കാല്‍നടപാലം പോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. റോഡ് മുറിച്ചു കടക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വത്തിന് കാല്‍നടപാലത്തിന് ഇവര്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇതു മാത്രമല്ല ഇവര്‍ക്ക് പെന്‍ഷനും ഗ്രാമത്തിലോ അടുത്ത ഗ്രാമത്തിലോ ജോലി വേണമെന്നും ഇവര്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ലഭിക്കില്ലെന്നാണ് ഗ്രാമീണര്‍ പറയുന്നത്.എല്ലവരും വന്ന് വാര്‍ത്തയും ചിത്രങ്ങളെല്ലാം എടുത്തു പോകും പക്ഷേ ഒരാളു പോലും സഹായിക്കില്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications