വൈകി വിവാഹിതരാവുന്നത് മലയാളികളും തമിഴരുമെന്ന് സര്‍വ്വേ
ദില്ലി:മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെയും തമിഴ്നാടിലെയും സ്ത്രീ പുരുഷന്മാര് വൈകി വിവാഹിതരാവുന്നവരാണെന്ന് സര്‍വ്വേ. റജിസ്ട്രര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സര്‍വ്വേയിലാണ് ഈ വിവരം. സര്‍വ്വേ പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം 27 വയസ്സാണ്. തമിഴ്നാട്ടില്‍ 25 നും 26 നുമിടയിലും. എന്നാല്‍ 25 വയസ്സിനുളളില്‍ വിവാഹിതരാവുന്നവരാണ് കര്‍ണ്ണാടകയിലെയും ഒറീസ്സയിലെയും പുരുഷന്മാര്.
ആന്ധ്രപ്രദേശ് ,തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്മാര് 23 വയസ്സിനുള്ളില്‍ വിവാഹിതരാവുന്നുവെന്നും സര്‍വ്വേ പറയുന്നു. വിവാഹിതരാവുന്ന സ്ത്രീകളുടെ പ്രായത്തിലും മുന്നിട്ടു നില്‍ക്കുന്നത് കേരളവും തമിഴ്നാടുമാണ്. ഇന്ത്യയില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 20 ആണെന്നിരിക്കെ കേരളത്തിലും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും 21 മുതല്‍ 23 വയസ്സിനുള്ളിലാണ് പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത്.

കര്‍ണ്ണാടകയിലും തെലുങ്കാനയിലുമെല്ലാം ശരാശരി വിവാഹപ്രായം 20 ആണ്. ഉത്തരേന്ത്യയില്‍ ജമ്മു കശ്മീരിലാണ് ഏറ്റവും വൈകി വിവാഹം .22 വയസ്സിനു ശേഷമേ ഇവിടെ സ്ത്രീകള്‍ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നുള്ളൂ. സര്‍വ്വേ പ്രകാരം 2004 ല്‍ കേരള തമിഴ്നാട് സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 20 വയസ്സായിരുന്നു എന്നാല്‍ 2014 ഓടെ ഇത് 22 മുതല്‍ 23 വയസ്സ് എന്ന തോതില്‍ വര്‍ദ്ധിച്ചു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും 2014 ല്‍ ആകുമ്പോഴേയ്ക്കു വിവാഹപ്രായം വര്‍ദ്ധിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications