കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകി വിവാഹിതരാവുന്നത് മലയാളികളും തമിഴരുമെന്ന് സര്‍വ്വേ

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെയും തമിഴ്‌നാടിലെയും സ്ത്രീ പുരുഷന്മാര്‍ വൈകി വിവാഹിതരാവുന്നവരാണെന്ന് സര്‍വ്വേ. റജിസ്ട്രര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സര്‍വ്വേയിലാണ് ഈ വിവരം. സര്‍വ്വേ പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ ശരാശരി വിവാഹ പ്രായം 27 വയസ്സാണ്. തമിഴ്‌നാട്ടില്‍ 25 നും 26 നുമിടയിലും. എന്നാല്‍ 25 വയസ്സിനുളളില്‍ വിവാഹിതരാവുന്നവരാണ് കര്‍ണ്ണാടകയിലെയും ഒറീസ്സയിലെയും പുരുഷന്മാര്‍.

ആന്ധ്രപ്രദേശ് ,തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്മാര്‍ 23 വയസ്സിനുള്ളില്‍ വിവാഹിതരാവുന്നുവെന്നും സര്‍വ്വേ പറയുന്നു. വിവാഹിതരാവുന്ന സ്ത്രീകളുടെ പ്രായത്തിലും മുന്നിട്ടു നില്‍ക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. ഇന്ത്യയില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 20 ആണെന്നിരിക്കെ കേരളത്തിലും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും 21 മുതല്‍ 23 വയസ്സിനുള്ളിലാണ് പെണ്‍കുട്ടികള്‍ വിവാഹിതരാവുന്നത്.

12-1452565835-marriage

കര്‍ണ്ണാടകയിലും തെലുങ്കാനയിലുമെല്ലാം ശരാശരി വിവാഹപ്രായം 20 ആണ്. ഉത്തരേന്ത്യയില്‍ ജമ്മു കശ്മീരിലാണ് ഏറ്റവും വൈകി വിവാഹം .22 വയസ്സിനു ശേഷമേ ഇവിടെ സ്ത്രീകള്‍ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നുള്ളൂ. സര്‍വ്വേ പ്രകാരം 2004 ല്‍ കേരള തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 20 വയസ്സായിരുന്നു എന്നാല്‍ 2014 ഓടെ ഇത് 22 മുതല്‍ 23 വയസ്സ് എന്ന തോതില്‍ വര്‍ദ്ധിച്ചു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും 2014 ല്‍ ആകുമ്പോഴേയ്ക്കു വിവാഹപ്രായം വര്‍ദ്ധിച്ചിട്ടുണ്ട്.

English summary
Men and women from Kerala and Tamil Nadu are marrying later than the average Indian, revealed a survey released by the Registrar General of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X