നഗ്നരായി മസാജ് ചെയ്ത് നൽകണം! ദൃശ്യങ്ങൾ ആസ്വദിച്ച് ജീവനക്കാർ; മാനസികാരോഗ്യകേന്ദ്രത്തിൽ നടക്കുന്നത്!
നഗ്നരായി നടക്കുന്ന വനിതാരോഗികളുടെ വീഡിയോ സിസിടിവിയിലൂടെ കണ്ട് ഇരിക്കുകയായിരുന്നു ജീവനക്കാരെന്ന് വനിതാ കമ്മീഷന് പ്രതിനിധികള്‍ പറയുന്നു.
ദില്ലി: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിടേണ്ടി വരുന്നത് കടുത്ത പീഡനങ്ങള്‍. ദില്ലി വനിതാകമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നത്.
ദില്ലിയിലെ വനിതാ മാനസികാരോഗ്യ കേന്ദ്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സ്വാതി മലിവാള്‍.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന് പൊലീസിനോട് നിര്‍ദ്ദേശിച്ചു.

ദില്ലി ആശകിരൺ മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ അന്തേവാസികള്‍ അടക്കം എല്ലാവരും നഗ്നരായിരുന്നു.കേന്ദ്രത്തിലെ ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരാമാണ് രോഗികള്‍ക്ക് ഇങ്ങനെ നടക്കേണ്ടി വരുന്നതെന്ന് വനിതാ കമ്മീഷന് കണ്ടെത്തി. വനിതാ തടവുകാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ പോലും നല്‍കിയിരുന്നില്ല.

നഗ്നരായി നടക്കുന്ന വനിതാരോഗികളുടെ വീഡിയോ സിസിടിവിയിലൂടെ കണ്ട് ഇരിക്കുകയായിരുന്നു ജീവനക്കാരെന്ന് വനിതാ കമ്മീഷന് പ്രതിനിധികള്‍ പറയുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തേക്ക് കോപ്പി ചെയ്ത് കൊണ്ട് പോകാറും ഉണ്ടത്രേ...

രോഗികളെ കൊണ്ട് ജീവനക്കാര്‍ മസാജ് ചെയ്യിക്കാറുണ്ടെത്രേ, അതും നഗ്നരാക്കി. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ ഇതി സംബന്ധിച്ച് സ്വാതി മഡിവാളിനോടും സംഘത്തോടും പരാതി പറഞ്ഞു.

തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് രോഗികള്‍ക്ക് കിടക്കേണ്ടി വരുന്നത്. തറയും മുറികളും തൂത്ത് വൃത്തിയാക്കാറില്ല. ഇവിടെയെല്ലാം മലവും മൂത്രവും തളം കെട്ടി കിടക്കുന്നുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികലും മോശം സാഹചര്യത്തില്‍ ആണ് കഴിയുന്നത്. ഇവര്‍ക്ക് പുതയ്ക്കാന്‍ ഒരു പുതപ്പ് പോലും അധികൃതര്‍ നല്‍കിയിരുന്നില്ല. ദില്ലിയിലെ കനത്ത മഞ്ഞിലും ഇവര്‍ വെറും നിലത്താണ് കിടന്നിരുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 11 രോഗികളാണ് ദില്ലിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും വനിതാകമ്മീഷന് ഉത്തരവ് ഇട്ടിട്ടുണ്ട്.

153 രോഗികള്‍ക്കായി ഒരു ജീവനക്കാരന് മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ക്രമവിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത് എന്നന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications