കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നരായി മസാജ് ചെയ്ത് നൽകണം! ദൃശ്യങ്ങൾ ആസ്വദിച്ച് ജീവനക്കാർ; മാനസികാരോഗ്യകേന്ദ്രത്തിൽ നടക്കുന്നത്!

നഗ്നരായി നടക്കുന്ന വനിതാരോഗികളുടെ വീഡിയോ സിസിടിവിയിലൂടെ കണ്ട് ഇരിക്കുകയായിരുന്നു ജീവനക്കാരെന്ന് വനിതാ കമ്മീഷന്‍ പ്രതിനിധികള്‍ പറയുന്നു.

  • By മരിയ
Google Oneindia Malayalam News

ദില്ലി: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിടേണ്ടി വരുന്നത് കടുത്ത പീഡനങ്ങള്‍. ദില്ലി വനിതാകമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്‌റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നത്.

ദില്ലിയിലെ വനിതാ മാനസികാരോഗ്യ കേന്ദ്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സ്വാതി മലിവാള്‍.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു.

രോഗികള്‍ നഗ്നര്‍...

ദില്ലി ആശകിരൺ മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ അന്തേവാസികള്‍ അടക്കം എല്ലാവരും നഗ്നരായിരുന്നു.കേന്ദ്രത്തിലെ ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരാമാണ് രോഗികള്‍ക്ക് ഇങ്ങനെ നടക്കേണ്ടി വരുന്നതെന്ന് വനിതാ കമ്മീഷന്‍ കണ്ടെത്തി. വനിതാ തടവുകാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ പോലും നല്‍കിയിരുന്നില്ല.

ജീവനക്കാര്‍ വീഡിയോ കാണുന്നു

നഗ്നരായി നടക്കുന്ന വനിതാരോഗികളുടെ വീഡിയോ സിസിടിവിയിലൂടെ കണ്ട് ഇരിക്കുകയായിരുന്നു ജീവനക്കാരെന്ന് വനിതാ കമ്മീഷന്‍ പ്രതിനിധികള്‍ പറയുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തേക്ക് കോപ്പി ചെയ്ത് കൊണ്ട് പോകാറും ഉണ്ടത്രേ...

എന്തൊക്കെ നടക്കുന്നു...!!!

രോഗികളെ കൊണ്ട് ജീവനക്കാര്‍ മസാജ് ചെയ്യിക്കാറുണ്ടെത്രേ, അതും നഗ്നരാക്കി. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ ഇതി സംബന്ധിച്ച് സ്വാതി മഡിവാളിനോടും സംഘത്തോടും പരാതി പറഞ്ഞു.

 വ്യത്തിഹീനമായി സാഹചര്യം

തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് രോഗികള്‍ക്ക് കിടക്കേണ്ടി വരുന്നത്. തറയും മുറികളും തൂത്ത് വൃത്തിയാക്കാറില്ല. ഇവിടെയെല്ലാം മലവും മൂത്രവും തളം കെട്ടി കിടക്കുന്നുണ്ട്.

കുട്ടികളോടും ക്രൂരത

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടികലും മോശം സാഹചര്യത്തില്‍ ആണ് കഴിയുന്നത്. ഇവര്‍ക്ക് പുതയ്ക്കാന്‍ ഒരു പുതപ്പ് പോലും അധികൃതര്‍ നല്‍കിയിരുന്നില്ല. ദില്ലിയിലെ കനത്ത മഞ്ഞിലും ഇവര്‍ വെറും നിലത്താണ് കിടന്നിരുന്നത്.

മരണത്തിലും ദുരൂഹത...

കഴിഞ്ഞ വര്‍ഷം മാത്രം 11 രോഗികളാണ് ദില്ലിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും വനിതാകമ്മീഷന്‍ ഉത്തരവ് ഇട്ടിട്ടുണ്ട്.

ജീവനക്കാര്‍ ഇല്ല

153 രോഗികള്‍ക്കായി ഒരു ജീവനക്കാരന്‍ മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ക്രമവിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത് എന്നന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

English summary
Women patients are walking naked in the corridors that have CCTV surveillance monitored by the male staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X