ഇതെന്തൊരു നാട് !!! മാനസികാസ്വാസ്ഥ്യമുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രതികൾ ഉന്നതർ
വയറുവേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് അറിയുന്നത് പെൺകുട്ടി 7 മാസം ഗർഭിണിയാണെന്ന്
ഷഹജന്‍പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. 17 വയസ്സുള്ള ദളിത് പെണ്‍കുട്ടി ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.

17 വയസ്സുള്ള പെണ്‍കുട്ടിയെ ഗ്രാമത്തിലെ ചില ഉന്നതരുടെ മക്കളാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 10 മാസമായി ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിയ്ക്കുന്നു. വയറുവേദനയാണെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു, അപ്പോഴാണ് 7 മാസം ഗര്‍ഭിണി ആണെന്ന വിവരം അറിഞ്ഞത്.

പെണ്‍കുട്ടിയെയും ബന്ധുക്കളെയും ചോദ്യം ചെയ്ത പൊലീസ് ഒരു യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഇയാള്‍ ഒളിവിലാണ്. വിദഗ്ദ്ധ പരിശോധനകള്‍ക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications