20കാരിയെ പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തു

രാജ്‌കോട്ടിലെ യുവ് രാജ് നഗര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ 18 കറുത്ത വെള്ളിയാഴ്ച തന്നെയായിരുന്നു. മാനസികരോഗിയായ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത വാര്‍ത്ത ആ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. ഇവര്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ട് പോകുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. പത്ത് ദിവസം ഇവര്‍ ഇത്തരത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അതിന് ശേഷമാണ് ഉപേക്ഷിച്ച് പോയത്.
വഴിയാത്രക്കാരനായ ഒരു യുവാവാണ് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അടച്ചിട്ട മുറിയ്ക്കരികെ എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു. അന്വേഷണത്തിലാണ് നാല് പ്രതികള്‍ പിടിയിലായത്. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. വേദോ, നാഥ്, ഖീമ, ഭോലു, ഹാര്യ എന്നിവരാണ് പ്രതികള്‍. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു












Click it and Unblock the Notifications