Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണ ശേഷവും അച്ഛന് മകന്റെ കാവല്‍; പക്ഷെ മകന്‍ ചെയ്തത് ക്രൂരത, മരണം ആരും അറിഞ്ഞില്ല!!

മധുരൈ: അച്ഛന്‍ മരിച്ചതറിയാതെ മകന്‍ മൃതദേഹത്തിന് കാവലിരുന്നത് അഞ്ച് ദിവസം. തമിഴ്‌നാട്ടിലെ ജീവനഗറിലെ ബ്രിട്ടോ ആണ് അച്ഛന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അഞ്ച് ദിവസം കഴിഞ്ഞു കൂടിയത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്തെത്തിയപ്പോള്‍ അച്ഛന്‍ അരുള്‍ രാജി(73)ന്റെ മൃതദേഹത്തിന് സമീപം മകന്‍ ബ്രിട്ടോ ഇരിക്കുന്നതായിരുന്നു കണ്ടത്.

 മരിച്ചതറിഞ്ഞില്ല

മരിച്ചതറിഞ്ഞില്ല

ബ്രിട്ടോയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. പിതാവ് മരിച്ചുവെന്ന കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ല.

 അവശനിലയില്‍

അവശനിലയില്‍

വെള്ളമോ ഭക്ഷണമോ കഴിക്കാതെ അവശനിലയിലായിരുന്നു ബ്രിട്ടോ. അരുള്‍ രാജിന്റെ മൃതദേഹമാണെങ്കില്‍ അഴുകി തുടങ്ങിയിരുന്നു.

 വെള്ളമെടുക്കാന്‍

വെള്ളമെടുക്കാന്‍

ഏപ്രില്‍ 25നാണ് ബ്രിട്ടോ അവസാനമായി വീട്ടിന് പുറത്തേക്ക് പോയത്. അന്ന് അരുള്‍രാജിനെയും അയല്‍വാസികള്‍ കണ്ടിരുന്നു.

 പോലീസ്

പോലീസ്

ഏപ്രില്‍ 25ന് ശേഷമായിരിക്കാം മരണം സംഭവിച്ചതെന്നാണ് അയല്‍വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+