കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സിനിമാ കഥയല്ല, മരിച്ചെന്ന് വിശ്വസിച്ച മാനസിക രോഗിയായ മകന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി

  • By Neethu
Google Oneindia Malayalam News

മഹ്ബൂബ്‌നഗര്‍: മരിച്ചെന്ന് വിശ്വസിച്ച മകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ഒരു ഗ്രാമം തന്നെ അത്ഭുതപ്പെട്ടുപോയി. മാനസിക രോഗിയായ ഗുണയെ 1997ലാണ് കാണാതാകുന്നത്. ഗുണയെ കണ്ടെത്താന്‍ രണ്ട് വര്‍ഷം ഗ്രാമത്തിലുള്ളവര്‍ മുഴുവന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കലും തിരിച്ച് വരില്ലെന്ന് എല്ലാവരും വിശ്വസിച്ചപ്പോഴും അമ്മ മാത്രം മകനു വേണ്ടി കാത്തിരുന്നു.

മകനെ കാണാനില്ലെന്ന പരാതി വെല്‍ദണ്ഡ പോലീസില്‍ നല്‍കിയെങ്കിലും ഗുണയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വെല്‍ദണ്ഡ തഹസില്‍ദാര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇത്രയും വര്‍ഷങ്ങള്‍ ഗുണ എവിടെയായിരുന്നെന്നോ എങ്ങനെ ഇവിടെ എത്തി എത്തി എന്നോ ആര്‍ക്കും അറിയില്ല.

mahbubnagar-map

ശ്രദ്ധ റിഹാബിലിറ്റേഷന്‍ ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന സിന്ദുവും വസന്തും മഹാരാഷ്ട്ര ബസ്സ് സ്റ്റാന്റില്‍ വെച്ചാണ് ഗുണയെ കാണുന്നത്. നെഞ്ചു വേദന കൊണ്ട് ബുദ്ധിമുട്ടുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് 3 മാസങ്ങള്‍ മെന്റല്‍ ട്രീറ്റ്‌മെന്റും കൗണ്‍സിലിങ്ങും നടത്തി.

കൗണ്‍സിലിങ്ങ് കഴിഞ്ഞ് ഗുണ സ്വയം തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് നാട്ടില്‍ എത്തിക്കുന്നതിന് സിന്ദുവും വസന്തും തയ്യാറായത്. ഗുണ മാനസികമായും ശാരീരികമായും പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടില്‍ എത്തിയപ്പോള്‍ മകനെ കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയി എന്ന വിഷമമായിരുന്നു ഗുണയുടെ അമ്മയ്ക്ക്. ഗ്രാമം മുഴുവന്‍ ഗുണയെ കാണാന്‍ വീട്ട് മുറ്റത്ത് എത്തുകയാണിപ്പോള്‍.

English summary
A missing man who was presumed dead has been found alive after 18 years. K Krishnaiah alias Gunna returned home to the astonishment of his family at Veldhanda town on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X