കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കയറ്റുമതി 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഉപഭോഗം കുറഞ്ഞു

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാവുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച നെഗറ്റീവാണെന്ന് ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 2020-21 വര്‍ഷത്തില്‍ നെഗറ്റീവിലെത്തുമന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

rbi

രാജ്യത്തെ കയറ്റുമതി 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ ഇതിനെയെല്ലാം നേരിടാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അതില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

റിസര്‍ബാങ്ക് കയറ്റുമതി ക്രെഡിറ്റ് കാലയളവ് 1 വര്‍ഷത്തില്‍ നിന്ന് 15 മാസമായി ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. രാജ്യത്തെ റിപ്പോ നിരക്കും കുറച്ചിട്ടുണ്ട്. ഇത് പ്രകാരം പണ ലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ച്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി.

ഇത് കൂടാതെ റിവേഴ്‌സ് റിപ്പോ നിരക്ക് 3,75 ശതമാനത്തില്‍ നിന്ന് 3. 35 ശതമാനമായി കുറച്ചിട്ടുണ്ട്. റിപ്പോ നിരക്ക് കുറഞ്ഞതോടെ രാജ്യത്ത് വിവിധ വായ്പകളുടെ പലികള്‍ കുറയും. ഭവന,വാഹന വായ്പക്കാരെ ഇതു കൂടുതല്‍ സഹായിക്കും. രാജ്യത്തെ വായ്പ മൊറട്ടോറിയത്തിനും ഇളവ് നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ ഇളവ് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ഇത് നേട്ടമാകും.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാവാനുള്ള സാധ്യത വികലമാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വ്ത്തിലുള്ള ആറംഗ ധനനയ സമിതിയുടെ വിലയിരുത്തല്‍. ഒപ്പം രാജ്യത്തെ വൈദ്യൂതി ഉപഭോഗം ഇടിഞ്ഞുവെന്നും സേവന മേഖല ചുരുങ്ങി, വാഹന വില്‍പ്പന നിലച്ചു, ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗതം, വിനോദ വിദേശ സഞ്ചാരികളുടെ വരവ് നിലച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ച ശേഷം ആളുകള്‍ വാങ്ങല്‍ നിരക്ക് കുറച്ചതും സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി.
നിക്ഷേപത്തിനുളള ആവശ്യകത ഇതോടെ ഇല്ലാതായി. റിസര്‍വ് ബാങ്ക് പോളിസി കമ്മിറ്റിയിലെ 6 പേരില്‍ അഞ്ച് പേരും നിരക്ക് കുറക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ വ്യാവസായിക ഉത്പാദനം 17 ശതമാനമായി കുറഞ്ഞുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 21 ശതമാനമായി കുറഞ്ഞുവെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

English summary
Merchandise exports has slumped to the worst level in the past 30 years, RBI Governor on press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X