കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്മില്‍ തല്ലിച്ച് അധികാരത്തില്‍ എത്തിയതാണ് കോണ്‍ഗ്രസ്സിന്റെ ചരിത്രം; രാഹുലിനെതിരെ സ്മൃതി ഇറാനി

  • By Ajmal
Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് അക്ബര്‍ ഖാനെന്ന യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തെ രംഗത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയേയാണ് ഈ സംഭവത്തിലൂടെ കാണാനുവക എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

smriti-irani

മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇപ്പോള്‍ ബിജെപി രംഗത്ത് എത്തിയിരിക്കുകയാണ്.രാഹുലിന്റെ ആരോപണം ദുരമൂത്ത രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇത്രയും കാലം സമൂഹങ്ങളെ തമ്മില്‍ തല്ലിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ കുടുംബം അധികാരം കൈയ്യാളിയിട്ടുള്ളത്. 1984, ഭഗല്‍പൂര്‍, നെല്ലി എന്നിവ ഉദ്ദാഹരണമാണെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ഇതുതന്നെ ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബന്ധങ്ങളില്‍ മുതലെടുപ്പ് നടത്താന്‍ രാഹുല്‍ ഗാന്ധി എപ്പോഴും ശ്രമിക്കുന്നു.വെന്നും സ്മൃതി ഇറാനി ആരോപിച്ചു. ഓരോ തവണ കൊലപാതകങ്ങള്‍ നടക്കുമ്പോഴും രാഹുല്‍ തുള്ളിച്ചാടുകയാണ്. രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ തന്നേക്കൊണ്ട് സാധിക്കുന്നത് പോലെയെല്ലാം സമൂഹത്തെ വിഭജിക്കുന്നു.തുടര്‍ന്ന് മുതലക്കണ്ണീര്‍ ഓഴുക്കുന്നു. രാഹുല്‍ വെറുപ്പിന്റെ വ്യാപാരിയായാണ് എന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം.

English summary
merchant of hate bjp launches attack over rahul s tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X